മല്ലിക അറോറയുടെ ‘മുന്നി ബദ്‌നാമ് ഹുയി’ക്കും കത്രീന കൈഫിന്റെ ‘ഷീലാ കി ജവാനി’ക്കും ശേഷം ആരാധകരെ കൈയ്യിലെടുക്കാന്‍ ഈ വര്‍ഷം സൊനാക്ഷി ഐറ്റം ഗേളായി എത്തുകയാണ്. അതും 3Dയില്‍….! അക്ഷയ് കുമാറിന്റെ ജോക്കര്‍ എന്ന പുതിയ ചിത്രത്തിലാണ് സൊനാക്ഷി സിന്‍ഹ ബോളിവുഡിലെ ആദ്യ 3D ഐറ്റം ഗേളാകുന്നത്.

ഐറ്റം സോംഗിലെ നായികയുടെ അവയഭംഗി പ്രേക്ഷകന് ഇനി കയ്യെത്തും ദൂരത്തു കാണാം. അതുകൊണ്ട് തന്നെ പ്രേക്ഷകരെ അനുഭൂതിയുടെ കൊടുമുടിയിലെത്തിക്കാന്‍ 3Dയില്‍ ഐറ്റം ഡാന്‍സിനാകും. കമലഹാസന്റെ വിശ്വരൂപത്തില്‍ സോനാക്ഷിയുടെ വിശ്വരൂപം കാണാന്‍ കാത്തുനിന്നു നിരാശപ്പെട്ട പ്രേക്ഷകര്‍ക്ക് ഇനി ത്രീ ഡിയില്‍ അത് കാണാന്‍ കഴിയും.

സോനാക്ഷിയുടെ 3D ഐറ്റം നമ്പറാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഡാന്‍സ് കര്‍ലേ ഇംഗ്ലീഷ് മേ എന്നു തുടങ്ങുന്ന ഗാനത്തിനാണ് സൊനാക്ഷി ചുവടു വയ്ക്കുക. ഗാനരംഗം ഇതിനകം സെന്‍സേഷനായി മാറിക്കഴിഞ്ഞിരിക്കുന്നു. സൊനാക്ഷി തന്നെയാണ് ജോക്കറില്‍ നായിക.