എഡിറ്റര്‍
എഡിറ്റര്‍
സൂര്യ ചിത്രത്തില്‍ ഐറ്റം ഡാന്‍സുമായി സൊനാക്ഷി
എഡിറ്റര്‍
Friday 10th January 2014 2:20pm

sonakshi-1

ബോളിവുഡ് സുന്ദരിമാര്‍ ഐറ്റം ഡാന്‍സിലും തിളങ്ങുന്ന കാലമാണിത്. കത്രീന കൈഫ്, കരീന കപൂര്‍, പ്രിയ്യങ്ക ചോപ്ര തുടങ്ങി ഒട്ടേറെ നായികമാരാണ് ഐറ്റം ഡാന്‍സില്‍ തിളങ്ങുന്നത്. ഇപ്പോഴിതാ തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ ചിത്രത്തില്‍ സൊനാക്ഷി ഐറ്റം ഡാന്‍സ് ചെയ്യുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ബോളിവുഡിലെ പ്രശസ്ത നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളുമായ സൊനാക്ഷി സിന്‍ഹ ആദ്യചിത്രം ഡബാങിലെ പ്രകടനത്തിലൂടെ തന്നെ പ്രേക്ഷക മനസുകള്‍ കീഴടക്കിയ സുന്ദരിയാണ്.

ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൊനാക്ഷി ഐറ്റം ഡാന്‍സുമായെത്തുന്നതെന്നാണ് സൂചന. ലിങ്കുസ്വാമി  അടുത്തിടെ മുംബൈയില്‍ ചെന്ന് സൊനാക്ഷിയെ സന്ദര്‍ശിച്ചുവെന്നും താരം സമ്മതം മൂളിയിട്ടുണ്ടെന്നും പറയുന്നുണ്ട്.

സൂര്യ ഗാനരംഗത്ത് ഉണ്ടാകുമോ എന്നതില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. സൊനാക്ഷിയുടെയും സൂര്യയുടെയും ആരാധകര്‍ ചിത്രത്തിനായി ഏറെ ആകാംക്ഷയില്‍ കാത്തിരിക്കുകയാണ്.

Advertisement