എഡിറ്റര്‍
എഡിറ്റര്‍
ഹിമ്മത് വാല റീമേക്കില്‍ സൊനാക്ഷി സിന്‍ഹയുടെ ഐറ്റം ഡാന്‍സ്
എഡിറ്റര്‍
Thursday 3rd January 2013 3:25pm

വിവാദങ്ങള്‍ക്ക് വിട. ഹിമ്മത് വാലയില്‍ സൊനാക്ഷി തന്നെ ഐറ്റം ഡാന്‍സ് ചെയ്യും. സാജിദ് ഖാന്‍ സംവിധാനം ചെയ്യുന്ന ‘ഹിമ്മത് വാല’യുടെ റീമേക്കില്‍ സൊനാക്ഷിയുടെ ഐറ്റം ഡാന്‍സ് ഉണ്ടാകുമെന്നും ഇല്ലെന്നും ഉള്ള വിവാദങ്ങള്‍ക്കാണ് ഇവിടെ അവസാനമായത്.

Ads By Google

ഇതിന് മുന്‍ ഓ മൈ ഗോഡ് എന്ന ചിത്രത്തിലും സൊനാക്ഷി ഐറ്റം ഡാന്‍സ് ചെയ്തിരുന്നു.

തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ ആണ് ചിത്രത്തിലെ നായിക. അജയ് ദേവ്ഗണ്‍ ആണ് നായകന്‍. ശ്രീദേവിയും ജിതേന്ദ്രയുമായിരുന്നു ഹിമ്മത്‌വാലയിലെ പ്രണയ ജോഡികള്‍. ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയവുമായിരുന്നു.

തെന്നിന്ത്യയില്‍ നിന്നുള്ള ഒരു നടിയാകണം നായികയെന്ന് സംവിധായകന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതുപ്രകാരമാണ് തമന്നയെ ഈ വേഷത്തിനായി സമീപിച്ചത്. ശ്രീദേവിയും തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡിലെത്തിയതാണ്.

ചിത്രത്തിലെ നൈനോ മേ സപ്ന എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന് പുതുമുഖം നല്‍കുന്നത് ബോളിവുഡിലെ പ്രശസ്ത കോറിയോഗ്രാഫര്‍ ഫറാ ഖാനാണ്. ഗാനരംഗത്തിന്റെ ഷൂട്ടിംഗിന് യാതൊരു പരിധികളും നിശ്ചയിച്ചിട്ടില്ലെന്നും യഥാര്‍ത്ഥ പാട്ടിനോട് ചേര്‍ന്ന നില്‍ക്കുന്ന തരത്തിലാകും ചിത്രീകരിക്കുകയെന്നും സാജിദ് ഖാന്‍ പറഞ്ഞു.

Advertisement