എഡിറ്റര്‍
എഡിറ്റര്‍
ചുംബിച്ചും മോശമായ വസ്ത്രങ്ങള്‍ ധരിച്ചും അഭിനയിക്കാന്‍ വയ്യ: സൊനാക്ഷി സിന്‍ഹ
എഡിറ്റര്‍
Monday 3rd June 2013 12:26pm

lineവളരെ മോശമായ ഒരു വസ്ത്രം ധരിച്ച് അഭിനയിക്കാന്‍ എന്നെക്കൊണ്ട് സാധിക്കില്ല. സ്‌ക്രീനിലെ ചുംബന രംഗങ്ങളോടും എനിയ്ക്ക് താത്പര്യമില്ല. ഞാന്‍ ചെയ്യുന്ന ഓരോ സിനിമയും എന്റെ കുടുംബത്തോടൊപ്പം ഇരുന്ന് കാണാന്‍ സാധിക്കുന്നതാവണമെന്ന ഒരു നിര്‍ബന്ധം എനിയ്ക്കുണ്ട്. സൊനാക്ഷി സിന്‍ഹ സംസാരിക്കുന്നു…

line

sonakshi-580


ഫേസ് ടു ഫേസ് / സൊനാക്ഷി സിന്‍ഹ


ബോളിവുഡില്‍ ലഭിക്കുന്ന വേഷങ്ങളെല്ലാം കണ്ണുംചിമ്മി ഏറ്റെടുക്കാന്‍ തയ്യാകാത്ത താരമാണ് സൊനാക്ഷി സിന്‍ഹ. തന്റേതായ പല പരിമിതികളും മുന്നില്‍ കണ്ടാണ് താരം കഥാപാത്രത്തെ ഏറ്റെടുക്കുന്നത്. പണത്തേക്കാളുപരി കലയെ സ്‌നേഹിക്കുന്ന സൊനാക്ഷി തന്റെ കുടുംബത്തോടൊപ്പമിരുന്ന് കാണാന്‍ കഴിയുന്ന ചിത്രങ്ങളിലേ അഭിനയിക്കൂ എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ തേടിയെത്തുന്ന പല കഥാപാത്രങ്ങളും സ്വീകരിക്കാനും സൊനാക്ഷി തയ്യാറല്ല.

മുതിര്‍ന്ന താരങ്ങളോടൊപ്പം അഭിനയിച്ചതിന് ശേഷം അഭിനയ രീതിയില്‍ എന്തെങ്കിലും മാറ്റം വന്നോ ?

വളരെ പരിചയസമ്പന്നരായ താരങ്ങളോടൊപ്പം അഭിനയിക്കുക എന്ന് പറയുന്നത് തന്നെ കുറച്ച് ടെന്‍ഷന്‍ ആണ്. എന്നാല്‍ ഇപ്പോള്‍ എനിയ്ക്ക് അത് അത്ര ബുദ്ധിമുട്ടുള്ളതായി തോന്നുന്നില്ല. ആദ്യമേ തീരുമാനിച്ച പ്രകാരമൊന്നുമല്ലല്ലോ ഓരോ അവസരവും നമ്മെ തേടിയെടുത്തുന്നത്.  സിനിമയിലേക്ക് വരുമ്പോള്‍ എനിയ്ക്ക് പ്രായം വളരെ കുറവാണ്. അന്നത്തെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ എനിയ്ക്ക് ഇന്ന് ഏറെ ആത്മവിശ്വാസമുണ്ട്. ഒരുപാട് താരങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ ഗുണം തന്നെയാണ് അത്.

Ads By Google

സല്‍മാന്‍ഖാനുമായുള്ള വലിയ അടുപ്പം മറ്റ് താരങ്ങളുമൊത്തുള്ള നിങ്ങളുടെ ചിത്രത്തെ ബാധിക്കില്ലേ ?

ഒരിക്കലുമില്ല. നല്ല പ്രൊജക്ട് ആണെങ്കില്‍ ആരുടെ കൂടെയും വര്‍ക്ക് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ജോണ്‍ എബ്രഹാമിന്റെ അടുത്ത ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍പയെയുള്ള ചിത്രങ്ങളെ കുറിച്ച് ഞാന്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. സല്‍മാനുമായി അദ്ദേഹത്തിനുള്ള മുന്‍ബന്ധത്തെ കുറിച്ച് ഞാന്‍ ബോധവതിയാകുന്നതുമില്ല.  അവര്‍ തമ്മിലുള്ള ഒരു കാര്യവും എന്നെ  ബാധിക്കില്ല. ഞാന്‍ ഈ മേഖലയില്‍ നില്‍ക്കുമ്പോള്‍ എല്ലാവരുമായി ഇടപഴകേണ്ടി വരും. അതില്‍ എനിയ്ക്ക് അഭിമാനമേയുള്ളൂ.

അമ്മ പൂനം സിന്‍ഹയോടൊത്ത് ഷൂട്ടിങ് ലൊക്കേഷനില്‍ വരുന്നത് ഏറെ ഇഷ്ടമാണോ ?

അങ്ങനെ ഒരുപാട് സെറ്റിലൊന്നും അമ്മ എനിയ്‌ക്കൊപ്പം വരാറില്ല. ദബാങ് സിനിമയുടെ ചിത്രീകരണവേളയിലൊക്കെ അമ്മ എനിയ്‌ക്കൊപ്പം വന്നിരുന്നു. കാരണം അന്ന് എനിയ്ക്ക് ഈ മേഖലയില്‍ അത്ര പരിചയം ഉണ്ടായിരുന്നില്ല. അവര്‍ വളരെ നേരത്തെ കരിയര്‍ അവസാനിപ്പിച്ച ഒരാളാണ്. അതുകൊണ്ട് തന്നെ എനിയ്‌ക്കൊപ്പം സിനിമലൊക്കേഷനില്‍ വരാനും അമ്മയ്ക്ക് ഇഷ്ടമാണ്. എന്നെ ക്യമറയ്ക്ക് മുന്നില്‍ കാണുന്നത് അമ്മയ്ക്ക് വളരെ ഇഷ്ടമാണ്. പിന്നെ ആളുകള്‍ക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കാനും അമ്മയ്ക്ക് ഏറെ താത്പര്യമാണ്. എന്റെ യൂണിറ്റിലുള്ള എല്ലാവര്‍ക്കും അമ്മയുണ്ടാക്കുന്ന ഭക്ഷണത്തോടാണ് താത്പര്യവും.

സിനിമയിലേക്ക് വരുമ്പോള്‍ എനിയ്ക്ക് പ്രായം വളരെ കുറവാണ്. അന്നത്തെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ എനിയ്ക്ക് ഇന്ന് ഏറെ ആത്മവിശ്വാസമുണ്ട്.

താങ്കള്‍ തിരഞ്ഞെടുക്കുന്ന ചിത്രത്തെ കുറിച്ച് അച്ഛന്‍ ശത്രുഘ്‌നന്‍ സിന്‍ഹ എന്തെങ്കിലും അഭിപ്രായങ്ങള്‍ പറയാറുണ്ടോ ?

ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന വര്‍ക്കില്‍ എന്റെ അച്ഛന്‍ പൂര്‍ണ തൃപ്തനാണ്. ഞാന്‍ എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ തുടങ്ങിയ ഒരു നിര്‍ദേശവും അച്ഛന്‍ മുന്നോട്ട് വെച്ചിട്ടില്ല. എന്റെ തീരുമാനം ശരിയാവുമെന്ന് ഏറ്റവും കൂടുതല്‍ അറിയുന്നത് അച്ഛനാണ്. വളരെ മോശമായ ഒരു വസ്ത്രം ധരിച്ച് അഭിനയിക്കാന്‍ എന്നെക്കൊണ്ട് സാധിക്കില്ല. സ്‌ക്രീനിലെ ചുംബന രംഗങ്ങളോടും എനിയ്ക്ക് താത്പര്യമില്ല. ഞാന്‍ ചെയ്യുന്ന ഓരോ സിനിമയും എന്റെ കുടുംബത്തോടൊപ്പം ഇരുന്ന് കാണാന്‍ സാധിക്കുന്നതാവണമെന്ന ഒരു നിര്‍ബന്ധം എനിയ്ക്കുണ്ട്.

സഹോദരനൊപ്പം തുടങ്ങാനിരിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ ?

ചിത്രം പ്രീ പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. ഫാമിലി ബാനറില്‍ തന്നെ ചിത്രം പുറത്തിറക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തവര്‍ഷം തുടക്കത്തോടെ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരാനിരിക്കുന്ന ചിത്രങ്ങള്‍ ?

രണ്‍വീര്‍ സിങ്ങിന്റെ നായികയായിട്ടാണ് അടുത്ത ചിത്രം. എഴുപതുകളിലെ കാറോടിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയായി തോന്നിയത്.  ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ കാറോടിക്കാനാണ് പഠിച്ചത്. ഞാന്‍ ഓടിച്ചുതുടങ്ങിയപ്പോള്‍ തന്നെ റോഡിലുള്ള ആളുകളെല്ലാം ജീവനും കൊണ്ട് ഓടുന്ന കാഴ്ചയാണ് കണ്ടത്.
കടപ്പാട്: എന്‍.ഡി.ടി.വി

Advertisement