ഉലകനായകന്‍ കമല്‍ഹാസന്റെ ചിത്രത്തിലേക്ക്‌ സൊണാക്ഷിക്ക് ക്ഷണം. സൊണാക്ഷി നായികയായ ‘ദബാംഗ്’ സൂപ്പര്‍ ഹിറ്റായിരുന്നു. ‘ദബാംഗി’ന്റെ വിജയത്തിനുശേഷം സൊണാക്ഷിയെത്തേടി ധാരാളം അവസരങ്ങളെത്തുന്നുണ്ട്. ഇതിനുപിന്നാലെയാണ് ഉലകനായകന്റെ ചിത്രത്തിലേക്കും ക്ഷണിച്ചിരിക്കുന്നത്.

സര്‍ ആന്തണി ഹോപ്കിന്‍സിന്റെ ഹാനിബാല്‍ എന്ന കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് കമല്‍ഹാസന്‍ ഈ ചിത്രം ചെയ്യുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ശെല്‍വരാഘവന്‍ കഥയുമായി ഉടന്‍തന്നെ സൊണാക്ഷിയെ സമീപിക്കുമെന്നാണ് അറിയുന്നത്. തമിഴില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഈ ചിത്രം തെലുങ്കിലും ഹിന്ദിയിലും മൊഴിമാറ്റുന്നതിനും പദ്ധതിയുണ്ട്.

ബോളിവുഡിലെ മുന്‍നിരനായികയായ കത്രീന കൈഫിനെ പിന്തള്ളി സൊണാക്ഷി ഡൈന സോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു. അക്ഷയ് കുമാറുമൊത്ത് ‘ജോക്കര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് സൊണാക്ഷിയിപ്പോള്‍.