മുംബൈ: പാക് താരത്തെ അപമാനിക്കുന്ന തരത്തില്‍ ട്വീറ്റിംഗ് നടത്തിയതിന് പ്രമുഖ നടി സോണാക്ഷി സിന്‍ഹ പുലിവാലു പിടിച്ചു. പാക് ക്യാപ്റ്റന്‍ അഫ്രീഡിയെ പിറകില്‍ നിന്നും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ബാറ്റ്‌കൊണ്ട് അടിക്കുന്ന ചിത്രമാണ് സോണാക്ഷി പോസ്റ്റ് ചെയ്തത്.

എന്നാല്‍ സോണാക്ഷിയുടെ ആരാധകര്‍ തന്നെ ഇതിനെതിരേ രംഗത്തെത്തുകയായിരുന്നു. നടപടി ശരിയായില്ലെന്നും ഇന്ത്യ-പാക് ക്രിക്കറ്റിന്റെ അംബാസിഡറാകാനാണ് താരം ശ്രമിക്കേണ്ടതെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

തുടര്‍ന്ന് സോണാക്ഷി ചിത്രം ട്വിറ്ററില്‍ നിന്നും മായ്ച്ചുകളഞ്ഞു. ഇക്കാര്യത്തില്‍ സോണാക്ഷി സല്‍മാന്‍ ഖാനെ മാതൃകയാക്കണമെന്നും ആരാധകര്‍ അറിയിച്ചിട്ടുണ്ട്.