ഈയിടെ മാക്‌സിം മാഗസീനിനുവേണ്ടി പോസ് ചെയ്തുകൊടുത്ത സൊണാക്ഷി സിന്‍ഹ കവര്‍ പേജ് കണ്ട് ഞെട്ടിയിരിക്കുകയാണ്. സൊണാക്ഷി ബിക്കിനി ധരിച്ചു നില്‍ക്കുന്ന പടമാണ് മാക്‌സിം മാഗസീനിന്റെ കവര്‍ പേജിലുള്ളത്. മാഗസീനുവേണ്ടി നല്ല കലക്കന്‍ വസ്ത്രങ്ങളില്‍ പോസ് ചെയ്ത തന്റെ രൂപം എങ്ങനെ ഇങ്ങനെയായെന്നതിനെ കുറിച്ചുള്ള ടെന്‍ഷനിലാണ് സൊണാക്ഷി.

സൊണാക്ഷിയെക്കാളും ഇക്കാര്യത്തില്‍ ടെന്‍ഷന്‍ നടിയുടെ മാര്‍ഗദര്‍ശിയായ സല്‍മാന്‍ ഖാനാണ്. മാക്‌സിമിനുവേണ്ടി പോസ് ചെയ്തുനല്‍കേണ്ടെന്ന് സല്‍മാന്‍ ആദ്യമേ പറഞ്ഞിരുന്നു. എന്നാല്‍ സൊണാക്ഷി എടുത്തുചാടുകയായിരുന്നു. എന്തായാലും നടിയുടെ ചാട്ടം കുഴിയിലേക്കായിപ്പോയി.

മാക്‌സിമിന് ഞാന്‍ പോസ് ചെയ്തു എന്നത് സത്യമാണ്. എന്നാല്‍ കവര്‍പേജിലെ രൂപം എന്റേതല്ലെന്നാണ് നടി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. മാത്രമല്ല ഇത്തരം ‘ക്രൂരതകള്‍’ മാഗസീനിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്ന മുന്നറിയിപ്പും സൊണആക്ഷി നല്‍കുന്നുണ്ട്.

സൊണക്ഷിയുടേതായി രണ്ടു ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. സല്‍മാനോടൊപ്പമുള്ള ‘കിക്കും’, അക്ഷയ് കുമാറിന്റെ ‘ജോക്കറും’. എന്തായാലും ഈ ചിത്രം തന്റെ സിനിമാ ‘ഭാവി’യില്‍ വല്ല മാറ്റമുണ്ടാക്കുമൊ എന്ന ചിന്തയിലാണ് നടിയിപ്പോള്‍.