3333

ന്യൂദല്‍ഹി:  ആശ്രമത്തിലെ അന്തേവാസിയായിരുന്ന ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ആത്മീയാചാര്യന്‍ ആസാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു.

Subscribe Us:

ഓജസി പാര്‍ട്ടി എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചതെന്ന് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് എന്ന് പരിചയപ്പെടുത്തിയ സ്വാമി ഓംജി അറിയിച്ചു.

ഇതിനിടെ സൂററ്റില്‍ സഹോദരികളായ രണ്ട് പെണ്‍കുട്ടികള്‍ ആസാറാം ബാപ്പുവിനൊപ്പം നാരായണ്‍ സായിയും തങ്ങളെ പീഡിപ്പിച്ചിട്ടുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി.  എന്നാല്‍ ആരോപണത്തിന് ശേഷം നാരായണ്‍ സായ് ഒളിവിലാണ്.

അതേസമയം അദ്ദേഹം ഒളിവില്‍ പോയതല്ലെന്നും പാര്‍ട്ടിക്ക് വേണ്ടി പ്രചരണത്തിലാണെന്നുമുള്ള വിശദീകരണങ്ങള്‍ സ്വാമി ഓംജി നല്‍കി. ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എഴുപത് സീറ്റിലും മത്സരിക്കുമെന്നും ഓംജി വ്യക്തമാക്കി.