എഡിറ്റര്‍
എഡിറ്റര്‍
ബൈക്ക് വാങ്ങാന്‍ പണം നല്‍കാതിരുന്ന പിതാവിന്റെ കയ്യും കാലും തല്ലിയൊടിച്ച് മകന്‍
എഡിറ്റര്‍
Tuesday 9th May 2017 12:51pm

നേര്യമംഗലം: ബൈക്ക് വാങ്ങി നല്‍കാത്തതിന് പിതാവിന്റെ കാലും കയ്യും തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍. നേര്യമംഗലം മണിയന്‍പാറ പൊയ്ക്കാട്ടില്‍ ജോളിയുടെ മകന്‍ അഭിജിത്താണ്(19) അറസ്റ്റിലായത്.

തലയ്ക്ക് കാലിനും കയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കയ്യും കാലും ഒടിഞ്ഞ ജോളിയെ (55) എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയില്‍ ഡ്രൈവറായിരുന്ന ജോളി ഒരുമാസം മുന്‍പാണ് നാട്ടിലെത്തിയത്.

രണ്ടു മക്കളാണു ജോളിക്കുള്ളത്. ഇളയവനാണ് അഭിജിത്ത്. അടുത്തിടെ മൂത്തമകളുടെ വിവാഹത്തിന്റെ ആവശ്യത്തിനായി പുരയിടത്തിലെ പ്ലാവ് വിറ്റിരുന്നു. അപ്പോള്‍ മുതല്‍ ബൈക്ക് വാങ്ങാന്‍ തനിക്ക് 50,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിജിത്ത് പിതാവിനെ ശല്യപ്പെടുത്തിയിരുന്നു.

വീട്ടില്‍ ബഹളമായതോടെ മാതാവ് സിസിലി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. അഭിജിത്തിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ പൊലീസ് ഉപദേശിച്ച ശേഷം വിട്ടയയ്ക്കുകയായിരുന്നു.


Dont Miss നീറ്റ് ; സഹോദരിമാരുടെ വസ്ത്രാക്ഷേപം നടത്തുന്ന ദുശാസനന്‍മാരാണൊ പരിശോധന നടത്തുന്നതെന്ന് ചെന്നിത്തല; നടപടി ഉറപ്പെന്ന് പിണറായി 


എന്നാല്‍ വീട്ടിലെത്തിയ ശേഷവും അഭിജിത്ത് വീണ്ടും അച്ഛനേയും അമ്മയേയും ഇതേ ആവശ്യം പറഞ്ഞ് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

പരുക്കേറ്റ ജോളിയെ സമീപത്ത് താമസിക്കുന്ന സഹോദരനും അയല്‍വാസികളും ചേര്‍ന്നാണ് ആശുപത്രിയിലാക്കിയത്. ലഹരിക്ക് അടിമയായ അഭിജിത്ത് മുന്‍പും ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement