Categories

‘ചാ­റ്റര്‍ജി, പാര്‍­ട്ടി­യെ­ക്കാള്‍ ഉ­യര്‍­ന്നു ചി­ന്തി­ച്ച നേ­താ­വ് ‘

ന്യൂ­ദല്‍­ഹി: ത­ന്റെ പാര്‍­ട്ടി­യെ­ക്കാള്‍ ഉ­യര്‍­ന്നു ചി­ന്തി­ച്ചി­രു­ന്ന വ്യ­ക്ത­ിയാ­യി­രുന്നു സോ­മ­നാ­ഥ് ചാ­റ്റര്‍­ജി­യെ­ന്ന് പ്ര­ധാ­ന­മന്ത്രി മന്‍­മോ­ഹന്‍­സി­ങ്.

മുന്‍­ലോ­ക്‌സ­ഭാ സ്­പീ­ക്ക­റും സി പി ഐ എ­മ്മില്‍ നിന്നും പു­റ­ത്താ­ക്ക­പ്പെ­ടു­കയും ചെയ്­ത സ­മു­ന്ന­ത നേ­താ­വ് സോ­മ­നാ­ഥ് ചാ­റ്റര്‍­ജി­യു­ടെ ആ­ത്മ­ക­ഥയാ­യ കീ­പ്പി­ങ് ദ ഫെ­യ്ത് : മെ­മ്മ­റീ­സ് ഓ­ഫ് പാര്‍­ല­മെ­ന്റേ­റി­യന്‍­സ് പ്ര­കാശ­നം ചെ­യ്യു­ക­യാ­യി­രു­ന്നു പ്ര­ധാ­ന­മ­ന്ത്രി. ലോ­ക്‌­സ­ഭ­ സ്­പീ­ക്കര്‍ എ­ന്ന­ നി­ല­യില്‍ ശ­രി­യെ­ന്ന് തോ­ന്നു­ന്ന­ കാ­ര്യ­ങ്ങള്‍ ന­ട­പ്പാ­ക്കാന്‍ ത­ന്റെ പാര്‍­ട്ടി­യെ­ക്കാളും തത്വ­ശാ­സ്­ത്ര­ങ്ങ­ളെ­ക്കാ­ളും ഉ­യര്‍­ന്നു ചി­ന്തി­ച്ച വ്യ­ക്തി­യാ­ണ് ചാ­റ്റര്‍­ജി­യെ­ന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­ങ്ങള്‍ ക്രി­യാ­ത്മ­കമാ­യ ചര്‍­ച്ച­ക­ളി­ലൂ­ടെ വേ­ണം പ­രി­ഹ­രി­ക്കാന്‍. രാ­ജ്യ­ത്തി­ന്റെ പ­ര­മ്പ­രാ­ഗ­ത­മാ­യ പ്ര­വര്‍­ത്ത­ന­ത്ത­ന­ത്തി­ലു­ള്ള പ്ര­ശ്‌­ന­ങ്ങ­ളാ­ണെ­ങ്കിലും അ­ത് ക്രി­യാ­ത്മ­ക­മാ­യി ചര്‍­ച്ച­ചെ­യ്യണം. ഉ­യര്‍­ന്നു ചി­ന്തി­ക്ക­ണ­മെ­ങ്കില്‍ ന­മു­ക്കു­ മു­ന്നി­ലു­ള്ള അ­വ­സ­ര­ങ്ങ­ളെയും വെല്ലു­വി­ളി­ക­ളെയും കു­റിച്ച് ആ­ത്മ­ധൈ­ര്യ­ത്തോ­ടെ ചി­ന്തി­ക്കണം. അ­ങ്ങി­നെ­യാ­വു­മ്പോള്‍ വ്യ­ത്യ­സ്ത അ­ഭി­പ്രാ­യ­ങ്ങള്‍ ത­മ­സ്­ക്ക­രി­ക്കാ­നാ­വില്ല.

2008ല്‍ ഇ­ന്തോ-അ­മേ­രി­ക്കന്‍ ആ­ണ­വ­ക­രാര്‍ പ്ര­ശ്‌­ന­ത്തില്‍ സോ­മ­നാ­ഥ് ചാ­റ്റര്‍­ജി­യോ­ട് സ്­പീ­ക്കര്‍­സ്ഥാ­നം രാ­ജി­വ­ച്ച് യു പി എ­ക്കെ­തി­രേ വോ­ട്ടു­ചെ­യ്യ­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട­പ്പോള്‍ സോ­മ­നാ­ഥ് ചാ­റ്റര്‍­ജി അ­തു നി­രാ­ക­രി­ക്കു­ക­യാ­യി­രു­ന്നു. തു­ടര്‍­ന്നാ­ണ് അ­ദ്ദേഹ­ത്തെ പാര്‍­ട്ടി­യില്‍ നി­ന്നും പു­റ­ത്താ­ക്കി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.