എഡിറ്റര്‍
എഡിറ്റര്‍
സോംനാഥ് ഭാര്തിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം: വനിതാ സമിതി ലഫ്. ഗവര്‍ണറെ കാണും
എഡിറ്റര്‍
Saturday 25th January 2014 9:20am

somnath-bharthi

ന്യൂദല്‍ഹി: നിയമമന്ത്രി സോംനാഥ് ഭാര്തിക്കെതിരെ നടപടിയാവശ്യപ്പെട്ട് ദല്‍ഹിയിലെ വനിതാ കമ്മീഷന്‍ പ്രവര്‍ത്തകര്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിനെ കാണും.

സോംനാഥിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം. തന്റെ മണ്ഡലത്തിലുള്ള ഉഗാണ്ടന്‍ സ്വദേശികളുടെ വസതിയില്‍ അര്‍ധരാത്രി നടത്തിയ റെയ്ഡും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് സംഭവത്തിന് ആധാരം.

വനിതാവകാശ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സോംനാഥ് ഭാര്തിയോട് വിഷയത്തില്‍ വിശദീകരണം നല്‍കാനും പാനലിന് മുന്നില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാതെ ദല്‍ഹിയില്‍ നടന്ന പട്ടംപറപ്പിക്കല്‍ മേളയില്‍ പങ്കെടുക്കാനായി സോംനാഥ് ഭാര്തി പോവുകയായിരുന്നു.

തന്റെ വക്കീലിനെയാണ് പാനലിന് മുന്നിലേക്ക് അദ്ദേഹം വിട്ടത്. എന്നാല്‍ നിയമന്ത്രിയോട് രാജിവെച്ച് പുറത്തുപോകാന്‍ പറയാനാണ് തങ്ങളുടെ തീരുമാനമെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി.

വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകണമെന്ന് കാണിച്ച് രണ്ട് തവണ നോട്ടീസ് അയച്ചെങ്കിലും അതിന് മറുപടി നല്‍കാതെ സോംനാഥിനെതിരെ എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്യണമെന്നാണ് ഇവര്‍ ലഫ്. ഗവര്‍ണറോട് ആവശ്യപ്പെടുക.

Advertisement