എഡിറ്റര്‍
എഡിറ്റര്‍
പീഡനത്തിനിരയായ യുവതിയുടെ പേരു വെളിപ്പെടുത്തല്‍:നിയമം ലംഘിച്ച് വീണ്ടും ആം ആദ്മിയിലെ നിയമ മന്ത്രി
എഡിറ്റര്‍
Thursday 16th January 2014 8:25pm

louly

ന്യൂദല്‍ഹി: പീഡനത്തിനിരയായ യുവതിയുടെ പേരു വെളിപ്പെടുത്തി ദല്‍ഹി നിയമകാര്യ മന്ത്രി സോംനാഥ് ഭാരതി വീണ്ടും വെട്ടിലായി.

ദല്‍ഹിയില്‍ പീഡനത്തിനിരയായ യുവതിയുടെ പേര് പത്രസമ്മേളനത്തിനിടെയാണ് സോംനാഥ് ഭാരതി പുറത്തു വിട്ടത്.

ഇരയുടെ പേര് പുറത്തു വിടരുതെന്ന നിയമം നിലനില്‍ക്കെയാണ് നിയമ മന്ത്രിയുടെ നിയമലംഘനം.

ദല്‍ഹിയില്‍ പോലീസുകാരനുമായി വഴക്കുണ്ടാക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ ആം ആദ്മി പരാജയപ്പെട്ടതായി കോണ്‍ഗ്രസ് ആരോപിച്ചു. ##അരവിന്ദ് കെജ്‌രിവാളിന് കേസില്‍ ഇടപെടാനൊന്നും സമയമില്ലെന്ന് ദല്‍ഹി കോണ്‍ഗ്രസ് ചീഫ് അരവിന്ദര്‍ സിങ് ലൗലി കുറ്റപ്പെടുത്തി.

പീഡനക്കേസുകളില്‍ ശരിയായ അന്വേഷണം നടത്തുന്നതിന് ##ആം ആദ്മി തയ്യാറാവണം. പാര്‍ട്ടിയുടെ മുഴുവന്‍ ശക്തിയും ഇതിനായി ഉപയോഗിക്കണമെന്നും അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു.

ദല്‍ഹി റയില്‍വേ സ്റ്റേഷനു സമീപം ഡാനിഷ് യുവതി കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കൂട്ടബലാല്‍സംഗത്തിനും കവര്‍ച്ചക്കും ഇരയായത്. കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിലുള്‍പ്പെട്ട ആറു പേരെക്കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Advertisement