എഡിറ്റര്‍
എഡിറ്റര്‍
വനിത കമ്മീഷന്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് സോംനാഥ് ഭാരതി
എഡിറ്റര്‍
Saturday 25th January 2014 12:24pm

somnad-barathi

ന്യൂദല്‍ഹി:  ദല്‍ഹി വനിത കമ്മീഷനെതിരെ നിയമ മന്ത്രി സോംനാഥ് ഭാരതി. വനിത കമ്മീഷന്‍ അധ്യക്ഷ ബര്‍ഖ സിങ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗമാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും സോംനാഥ് ആരോപിച്ചു.

വനിത കമ്മീഷന്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സോംനാഥ് ഭാരതി പറഞ്ഞു.

എന്നാല്‍ ഭാരതിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത് അദ്ദേഹത്തിന്റെ ഭയത്തെയാണ് സുചിപ്പിക്കുന്നതെന്നും ബര്‍ക്ക സിങ് പറഞ്ഞു. തങ്ങള്‍ക്കതിരെയുള്ള എന്ത് പരാതിയ്‌ക്കെതിരെയും പ്രതികരിക്കുെമന്നും അവര്‍ പറഞ്ഞു.

ഉഗാണ്ട സ്വദേശിനികള്‍ താമസിക്കുന്ന സ്ഥലത്തെ റെയ്ഡിനെ ചൊല്ലിയുള്ള വിവാദത്തെക്കുറിച്ച് മൊഴിയെടുക്കാന്‍ സോമനാഥ് ഭാരതിയോട് ഹാജരാകണമെന്ന് രണ്ട് തവണ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാരതി ഹാജരായിരുന്നില്ല.

സോംനാഥ്  ഭാരതിയ്‌ക്കെതിരെ  എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ദല്‍ഹിയിലെ വനിതാ കമ്മീഷന്‍ പ്രവര്‍ത്തകര്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിനെ കാണും.

അതിനിടെ ആം ആദ്മി പാര്‍ട്ടി സോംനാഥിനെതിരെ തിരിയുന്നെന്നും സൂചന. സോംനാഥ് ഭാരതിയുടെ പ്രസ്താവനയില്‍ ആം ആദ്മി അസ്വസ്ഥമാണ്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് പാര്‍ട്ടി.

Advertisement