ഹൈദരാബാദ്: ചാമ്പ്യന്‍സ് ലീഗ് ടി-20 യില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇംഗ്ലീഷ് കൗണ്ടിടീമായ സോമര്‍സെറ്റിനി വിജയം. അഞ്ചു വിക്കറ്റിനാണ് സോമര്‍സെറ്റ് കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ മൂന്നു വിക്കറ്റിന് 161. സോമര്‍സെറ്റ് 19.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 164.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്തക്ക് ഓപ്പണര്‍ ജാക്ക് കാലിസിന്റെയും യൂസഫ് പഠാന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് സാമാന്യം ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കലിസ് 61 പന്തില്‍ 74 റണ്‍സും പഠാന്‍ 21 പന്തില്‍ 37 റണ്‍സുമെടുത്തു പുറത്താകാതെ നിന്നു.

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സോമര്‍സെറ്റ് ഓപ്പണറായെത്തിയ വാന്‍ഡര്‍ മെര്‍വേയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ 16.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 40 പന്തില്‍ നിന്നായി 73 റണ്‍സ് എടുത്ത വാന്‍ഡര്‍ മെര്‍വേ തന്നെയാണ് കളിയിലെ കേമനും. രണ്ടു സിക്‌സും ഒമ്പതു ഫോറും അടങ്ങുന്നതായിരുന്നു മെര്‍വേയുടെ ഇന്നിംഗ്‌സ്. വണ്‍ ഡൗണായെത്തിയ ട്രെഗോ 28 റണ്‍സെടുത്തു.