ടോണ്ടണ്‍: ഇംഗ്ലണ്ട് പര്യടനത്തിന് തുടക്കം കുറിച്ച് നടക്കുന്ന സന്നാഹമത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമേല്‍ ഇംഗ്ലീഷ് കൗണ്ടി ടീം സോമര്‍സെറ്റിന്റെ മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ അധീശത്വം. മത്സരത്തില്‍ ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ അമ്പേ പരാജയപ്പെട്ടപ്പോള്‍ സോമര്‍സെറ്റ് മികച്ച സ്‌കോറിലേക്ക് നീങ്ങുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സോമര്‍സെറ്റ് 73 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 323 റണ്‍സ് സ്വന്തമാക്കി.

ഓപ്പണറും ഇംഗ്ലണ്ട് ക്യാപ്റ്റനുമായ ആന്‍ഡ്രൂ സ്‌ട്രോസ് (78), സെഞ്ച്വറി നേടിയ അരുള്‍ സുപ്പിയ (145 നോട്ടൗട്ട്), നിക്ക് കോംടണ്‍ (88) എന്നിവര്‍ സോമര്‍സെറ്റിനായി തിളങ്ങി. ഓപ്പണിങ് വിക്കറ്റില്‍ സ്‌ട്രോസും സുപ്പിയയും ചേര്‍ന്ന് 101 റണ്‍സ് ചേര്‍ത്തപ്പോള്‍ രണ്ടാം വിക്കറ്റില്‍ സുപ്പിയ കോംടണ്‍ സഖ്യം 223 റണ്‍സ് കണ്ടെത്തി.

Subscribe Us:

ഇന്ത്യയുടെ മുന്‍നിര പേസ് ബൗളര്‍മാരായ സഹീര്‍ഖാന്‍, ശ്രീശാന്ത്, മുനാഫ് പട്ടേല്‍ എന്നിവര്‍ തീര്‍ത്തും നിറം മങ്ങിയ മത്സരത്തില്‍ സ്ട്രൗസിന്റെ വിക്കറ്റ് വീഴ് ത്തിയത് സ്പിന്നര്‍ അമിത് മിശ്ര. മലയാളി പേസര്‍ ശ്രീശാന്ത് 15 ഓവറില്‍ 62 റണ്‍സ് വിട്ടുനല്‍കിയപ്പോള്‍ സഹീര്‍ഖാന്‍ 15 ഓവറില്‍ 51 റണ്‍സ് വിട്ട്‌കൊടുത്തു.

ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി, വി.വി.എസ്. ലക്ഷ്മണ്‍, ഹര്‍ഭജന്‍ സിങ് എന്നിവരൊഴിച്ച് പ്രമുഖതാരങ്ങളെല്ലാം ഇന്ത്യന്‍ നിരയില്‍ കളിക്കുന്നുണ്ട്.