കോഴിക്കോട്: മുസ്‌ലിം ലീഗിനെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഇതിനെ ലീഗ് ഒറ്റക്കെട്ടായി നേരിടും. മല പോലെ വന്ന എതിര്‍പ്പുകളെ മഞ്ഞുപോലെ ഉരുക്കിയ ചരിത്രം ലീഗിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലീഗിന്റെ മതേതരത്വ മുഖം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. തീവ്രവാദത്തിനെതിരായ നിലപാടില്‍ ലീഗ് എന്നും ഉറച്ചു നില്‍ക്കും. യു.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഹൈദരലി തങ്ങള്‍ ആരോപിച്ചു.