എഡിറ്റര്‍
എഡിറ്റര്‍
ഗുളികയില്ലാതെ രക്താതി സമ്മര്‍ദ്ദമകറ്റാന്‍ ചില വഴികള്‍
എഡിറ്റര്‍
Tuesday 14th January 2014 10:44pm

b.p

ഇന്നത്തെ ജീവിതരീതിയില്‍ ഭൂരിഭാഗം പേര്‍ക്കും രക്താതിസമ്മര്‍ദ്ദത്തിനുള്ള സാധ്യത കൂടുതലാണ്. ഉയര്‍ന്ന ടെന്‍ഷന്‍, ജോലിയിലെ വിശ്രമമില്ലായ്മ, ഫാസ്റ്റ്ഫുഡ് തുടങ്ങിയവയെല്ലാം ബി.പി വര്‍ധിപ്പിക്കുന്ന സാഹചര്യങ്ങളാണ്.

പ്രായമായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള പത്തില്‍ ഏഴ് പേര്‍ക്കും സ്‌ട്രോക്കോ ഹൃദയഘാതമോ വരാനുള്ള സാധ്യതയും കൂടുതലാണ്. ഏറെ സമയം ഇരുന്നുള്ള ജോലി, വ്യായാമക്കുറവ്, ഉപ്പ് കൂടുതലുള്ള ഫാസ്റ്റ് ഫുഡ്,  തുടങ്ങയിവയെല്ലാം യുവാക്കളില്‍ വരെ ബി. പിയുടെ പ്രശ്‌നം സൃഷ്ടിക്കാറുണ്ട്.

വിദഗ്ധരുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ നഗരപ്രദേശങ്ങളില്‍ രക്താതി സമ്മര്‍ദ്ദം 20 മുതല്‍ 40 ശതമാനം പേരിലും ഗ്രാമപ്രദേശങ്ങളില്‍  12 മുതല്‍ 17 ശതമാനം പേരിലുമുണ്ട്.

രക്താതിസമ്മര്‍ദ്ദത്തെ ഗുളികയുടെ സഹായമില്ലാതെ ഒഴിവാക്കാവുന്ന ചില മാര്‍ഗങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്.

1)ജോഗിംഗ് ശീലമാക്കുക

രക്താതിസമ്മര്‍ദ്ദമുള്ളവര്‍ ആഴ്ച്ചയിലൊരിക്കലെങ്കിലും ജോഗിംഗ് ശിലമാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഴ്ച്ചയില്‍ ഒരിക്കല്‍ ഒരുമണിക്കൂര്‍ വ്യായാമം ചെയ്യുന്നത് ആയുര്‍ദൈര്‍ഘ്യം ആറ് വര്‍ഷമായി വര്‍ധിപ്പിക്കുമെന്നാണ് പഠനം.
ജോഗിംഗ് ഒന്നിലധികം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്നും വിദഗ്ധര്‍ തെളിയിച്ചിട്ടുണ്ട്.

2) പഴവര്‍ഗങ്ങള്‍ കഴിക്കുക

പൊട്ടാസ്യം ധാരാളമുള്ള വാഴപ്പഴം പോലുള്ള പഴങ്ങള്‍ കഴിക്കുന്നതിലൂടെ ഒരു പരിധി വരെ രക്താതി സമ്മര്‍ദ്ദത്തെ തടയാം.
ശരീരത്തിലെ ഫ്ഌയിഡുകളെ ബാലന്‍സ് ചെയ്തുനിര്‍ത്തുന്ന പ്രധാന മിനെറല്‍ ആണ് പൊട്ടാസ്യം . ഇത്തരത്തില്‍ പൊട്ടാസ്യം ധാരാളമുള്ള വാഴപ്പഴം കഴിക്കുന്നത് വഴി ലോ ബി.പിയും ആക്കാം.

3) ഭക്ഷണത്തില്‍ ഉപ്പ് കുറക്കുക:
ഭക്ഷണത്തില്‍ അമിതമായി ഉപ്പ് ചേര്‍ക്കുന്നത് രക്താതിസമ്മര്‍ദ്ദത്തിനിടയാക്കും. അതിനാല്‍ ബി.പി രോഗികള്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉപ്പിന്റെ അംശം കുറക്കുന്നത് ശീലമാക്കണം.

4)പുകവലി ഒഴിവാക്കുക:

പുകയിലയിലെ നിക്കോട്ടിന്‍ അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ വര്‍ധിപ്പിക്കുകയും അതുവഴി ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും ബി.പി വര്‍ധിക്കുകയും ചെയ്യും. അതിനാല്‍ പുകവലി നിര്‍ബന്ധമായും രക്താതി സമ്മര്‍ദ്ദമുള്ള രോഗികള്‍ ഒഴിവാക്കേണ്ടതാണ്.

7)വളരെ കുറച്ച് ജോലി ചെയ്യുക:

അധികമായി ജോലി ചെയ്യുന്നത് ടെന്‍ഷന്‍ വര്‍ധിപ്പിക്കുകയും അതുവഴി ബി.പി വര്‍ധിക്കുകയും ചെയ്യും. ആഴ്ച്ചയില്‍ നാല്‍പ്പത് മണിക്കൂറിലധികം ജോലി ചെയ്യുന്നതിലൂടെ ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടാകാനുള്ള സാധ്യത 14 ശതമാനം കൂടുതലാണ്.

അതിനാല്‍ അമിത ജോലി ഭാരം ഒഴിവാക്കുകയും വേണ്ട സമയങ്ങളില്‍ റിലാക്‌സ് ചെയ്യുകയും ആരോഗ്യകരമായ അത്താഴം കഴിക്കുകയുമാണ് ബി.പി രോഗികള്‍ ചെയ്യേണ്ടത്.

8)കാഫീന്‍ ഒഴിവാക്കുക:

കാപ്പിയിലെ കാഫീന്‍ ബി.പി മൂന്ന് ശതമാനം വര്‍ധിപ്പിക്കും. അതിനാല്‍ ദിവസം മൂന്ന് കപ്പിലധികം കാപ്പി കുടിക്കുന്നത് ബി.പി രോഗികള്‍ ഒഴിവാക്കണം.

9)ബീറ്റ്‌റൂട്ട് ജ്യൂസ് ശീലമാക്കുക:

ബി.പി രോഗികള്‍ ബീറ്റ്‌റൂട്ട് ജ്യൂസ് പതിവാക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ബീറ്റ്‌റൂട്ടില്‍ ഉയര്‍ന്ന അളവിലുള്ള നൈട്രേറ്റ് ബി.പി ഏഴുശതമാനം വരെ കുറക്കുമെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.

ചീര, ക്യാബേജ് പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും ബി.പി കുറക്കാന്‍ സഹായകമായവയാണ്.

Advertisement