എഡിറ്റര്‍
എഡിറ്റര്‍
തന്റെ രക്തത്തിനായി ചില വൈദികര്‍ ദാഹിച്ചുവെന്ന് പി.ടി. തോമസ് എംപി.
എഡിറ്റര്‍
Thursday 13th March 2014 6:03pm

p-t-thomas

തൊടുപുഴ: തന്റെ രക്തത്തിനായി ചിവ വൈദികര്‍ ദാഹിച്ചിരുന്നുവെന്ന് ഇടുക്കി എം.പി പി.ടി തോമസ്. തന്റെ രക്തം കുടിച്ചിട്ടും മതിവരാതെ അവര്‍ പാര്‍ട്ടിക്കു നേരെ തിരിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയില്‍ മത്സരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. യുത്ത് കോണ്‍ഗ്രസിന് വേണ്ടി തന്നെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കുകയായിരുന്നു.
ഇതില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നില്ലെന്നും പാര്‍ട്ടിയോട് കടപ്പാട് മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ താന്‍ സ്വീകരിച്ച കടുത്ത നിലപാട് സീറ്റ് നഷ്ടപ്പെടാന്‍ കാരണമായി. എന്നാല്‍ തന്റെ നിലപാടുകള്‍ ശരിയാണെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ പിന്തുണച്ചുകൊണ്ടുള്ള നിലപാടുകളായിരുന്നു പി.ടി തോമസിന്റേത്.

ഇതിന്റെ പേരില്‍ ഇടുക്കി രൂപതയില്‍ നിന്നും മലയോര മേഖലയില്‍ നിന്നും അദ്ദേഹത്തിനെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

Advertisement