Categories

കെജ്‌രിവാളിനെതിരെ ഒരു വിഭാഗം ഐ.ഐ.ടിക്കാര്‍

arvind-kejrival1

ന്യൂദല്‍ഹി: ഐ.ഐ.ടിയില്‍ നിന്നെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മിയുടെ വിജയം രാജ്യം മുഴുവന്‍ ആഘോഷിക്കുമ്പോഴും പാര്‍ട്ടിയുടെ നടപടികളില്‍ ഒരു വിഭാഗം ഐ.ഐ.ടിക്കാര്‍ക്ക് എതിര്‍പ്പ്.

കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ബാച്ചുകാരനായിരുന്ന ആര്‍.കെ.മിശ്രയടക്കമുള്ളവരാണ് ആം ആദ്മിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്.

നവ ഭാരത് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ആര്‍.കെ.മിശ്രയ്ക്ക് കെജ്‌രിവാളിന്റെ അഴിമതി വിരുദ്ധ ഭരണമെന്ന ആശയത്തോട് യോജിപ്പുണ്ടെങ്കിലും പ്രശസ്തിക്കായുള്ള നടപടികളോട് എതിര്‍പ്പുണ്ട്.

നിരവധി സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങള്‍ ആം ആദ്മി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പലതും സൗജന്യമെന്ന രീതിയിലേക്ക് മാറുന്നുത് ജനങ്ങളുടെ കഴിവിനെ തളര്‍ത്തുമെന്നും ആര്‍.കെ.മിശ്ര പറഞ്ഞു.

രാജ്യത്തിന് വേണ്ടത് രണ്ടു കോടിയോളം വരുന്ന യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനാവുന്ന വിധം സാമ്പത്തിക വളര്‍ച്ച നേടുകയെന്നതാണെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

സബ്‌സിഡിയായും സൗജന്യമായും സേവനങ്ങള്‍ ലഭ്യമാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് ദോഷം ചെയ്യുമെന്നാണ് മറ്റൊരു ഐ.ഐ.ടിക്കാരനും നവ ഭാരത് ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ എക്‌സിക്യൂട്ടിവ് മെമ്പറുമായ മുസ്താന്‍ തംബാവാലയുടെ അഭിപ്രായം.

പുതിയ സംരംഭങ്ങളും മത്സരങ്ങളും ഉത്പാദനക്ഷമത പ്രോത്സാഹിപ്പിക്കുന്നതിലും നല്ല ഭരണവും സാമ്പത്തിക സുസ്ഥിരതയും കൈവരിക്കുന്നതിലുമാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറയുഞ്ഞു.

പൊതുജന ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമങ്ങളില്‍ നിന്നു മാറി ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്ക്് ആം ആദ്മി ഇറങ്ങണമെന്നും നവ ഭാരത് പാര്‍ട്ടി പറയുന്നു.

സൗജന്യ ജലവും സബ്‌സിഡി നിരക്കില്‍ വൈദ്യുതിയും നല്‍കുന്നതിന് പകരം ജല നഷ്ടവും വൈദ്യുതി മോഷണവും തടയാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നുമാണ് നവ ഭാരത് പാര്‍ട്ടിയുടെ അഭിപ്രായം.

രാജ്യ പുരോഗതിക്കായി ആം ആദ്മി പാര്‍ട്ടിയുമായി തുറന്ന ചര്‍ച്ചക്കുള്ള ാെരുക്കത്തിലാണ് നവ ഭാരത് ഡെമോക്രാറ്റിക് പാര്‍ട്ടി.



മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില