എഡിറ്റര്‍
എഡിറ്റര്‍
കൊയിലാണ്ടിയില്‍ പോരായ്മകള്‍ സംഭവിച്ചു: സി.പി.ഐ.എം ജില്ലാ നേതൃത്വം
എഡിറ്റര്‍
Tuesday 7th January 2014 5:56pm

c.p.i.m

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ അധ്യക്ഷയായി കെ. ശാന്ത തുടരുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. ഇതുസംബന്ധിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

കൊയിലാണ്ടിയില്‍ പോരായ്മകള്‍ സംഭവിച്ചതായും നേതൃത്വം സമ്മതിച്ചു. കൊയിലാണ്ടിയില്‍ രാജിവെച്ച കൗണ്‍സിലര്‍മാരുമായി ടി.പി രാമകൃഷ്ണന്‍ ചര്‍ച്ച നടത്തിയിരുന്നു.

ഈ ചര്‍ച്ചയിലാണ് തീരുമാനം. കൗണ്‍സിലര്‍മാര്‍ ഒറ്റയ്‌ക്കെട്ടായി മുന്നോട്ടുപോകുമെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

കൊയിലാണ്ടി മുന്‍ ഏരിയാ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ എന്‍.വി ബാലകൃഷ്ണനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ജില്ലാ നേതൃത്വത്തെ കുഴക്കിയിരിക്കുന്നത്.

പാര്‍ട്ടിയ്‌ക്കെതിരായി ലേഖനങ്ങളെഴഉതി എന്നാരോപിച്ചാണ് ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ബാലകൃഷ്ണന്റെ ഭാര്യയും കൊയിലാണ്ടി നഗരസഭാ അധ്യക്ഷയുമായ കെ.ശാന്തയും നിരവധി നഗരസഭാ കൗണ്‍സിലര്‍മാരും ഇതില്‍ പ്രതിഷേധിച്ച് രാജി സന്നദ്ധത അറിയിച്ചിരുന്നു.

Advertisement