Categories

എ ടി പി റാങ്കിംഗ്: സോംദേവ് ആദ്യ നൂറില്‍

ന്യൂദല്‍ഹി: ഇന്ത്യയുടെ പുതിയ ടെന്നിസ് സെന്‍സേഷന്‍ സോംദേവ് ദേവ് വര്‍മന്‍ എ ടി പി റാങ്കിംഗില്‍ ആദ്യ നൂറിനുള്ളിലെത്തി. പുതിയ റാങ്കിംഗനുസരിച്ച് 540 പോയിന്റോടെ സോംദേവ് 96 ാം സ്ഥാനത്താണ്. ലിയാണ്ടര്‍ പെയ്‌സിനുശേഷം ആദ്യ നൂറിനുള്ളിലെത്തുന്ന ആദ്യ താരമാണ് സോംദേവ്.

2007 ഡേവിസ് കപ്പ് ഇന്ത്യക്ക് സമ്മാനിക്കുന്നതില്‍ സോംദേവ് വഹിച്ച പങ്ക് വലുതായിരുന്നു. കഴിഞ്ഞവര്‍ഷം ചെന്നൈയില്‍ നടന്ന എ ടി പി പരമ്പരയില്‍ സോംദേവ് ഫൈനലിലെത്തിയിരുന്നു. കാര്‍ലോസ് മോയ, ഇവോ കാര്‍ലോവിക് എന്നിവരെ തോല്‍പ്പിച്ച സോംദേവ് അന്താരാഷട്ര ശ്രദ്ധനേടിയിരുന്നു. ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണില്‍ ആദ്യറൗണ്ടില്‍ താരം പുറത്തായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.