ന്യൂദല്‍ഹി: ഇന്ത്യയുടെ യുവ ടെന്നീസ് താരം സോംദേവ് ദേവ് വര്‍മന്‍ എ ടി പി ടെന്നിസ് റാങ്കിംഗില്‍ മികച്ച മുന്നേറ്റം നടത്തി. 103 ാം റാങ്കിലേക്കാണ് സോംദേവ് ഉയര്‍ന്നിട്ടുള്ളത്. ചാലഞ്ചര്‍ ടൂര്‍ണമെന്റില്‍ സെമിയിലെത്തിയതാണ് സംദേവിന് തുണയായത്.

ചലഞ്ചര്‍ കപ്പിന്റെ സെമിയില്‍ ഡൊണാള്‍ഡ് യംങിനോട് സോംദേവ് പരാജയപ്പെട്ടിരുന്നു. ഇന്ത്യയുടെ മറ്റൊരു താരം യൂകി ബാംബ്രി 14 പോയിന്റ് നഷ്ടപ്പെടുത്തി 489 ാം റാങ്കിലേക്ക് വീണു. ഡബിള്‍സ് റാങ്കിംഗില്‍ ഇന്ത്യയുടെ പയസ്- ഭുപതി സഖ്യം ആദ്യ പത്തിനുള്ളിലുണ്ട്.