Categories

സ്‌റ്റോക്‌ഹോം ഓപ്പണ്‍: സോംദേവ് പുറത്ത്

സ്‌റ്റോക്‌ഹോം: ഇന്ത്യയുടെ സോംദേവ് ദേവ്‌വര്‍മ്മന്‍ സ്‌റ്റോക്‌ഹോം ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ആദ്യ റൗണ്ടില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായെത്തിയ ജര്‍മ്മനിയുടെ ടോമി ഹാസാണ് സോംദേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-7(6), 4-6

ഈ സീസണില്‍ റാങ്കിങ്ങില്‍ ആദ്യ 50-ാംസ്ഥാനങ്ങള്‍ക്കുള്ളില്‍ ഇടം കണ്ടെത്താമെന്ന ഇന്ത്യന്‍ താരത്തിന്റെ മോഹങ്ങള്‍ക്ക്് കനത്ത തിരിച്ചടിയാകും തോല്‍വി. റാങ്കിങ്ങില്‍ ആദ്യ 65നുള്ളില്‍ വരെയെത്തിയ സോദേവ് തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് നിലവില്‍ 84-ാം സ്ഥാനത്താണ്. കഴിഞ്ഞ നാല് മാസത്തിനിടെ പങ്കെടുത്ത എട്ട് ടൂര്‍ണമെന്റുകളില്‍ രണ്ട് മത്സരത്തില്‍ മാത്രമാണ് സോംദേവിന് വിജയിക്കാനായത്.

പുരുഷ ഡബ്ബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും പാക്കിസ്താന്റെ അയ്ഷാം അല്‍ ഖുറെഷിയും ചേര്‍ന്ന സംഖ്യം ടൂര്‍ണമെന്റില്‍ മത്സരിക്കുന്നുണ്ട്. ആദ്യ റൗണ്ടില്‍ ആസ്ട്രിയയുടെ ജൂലിയന്‍ ക്‌നോല്‍, പോളണ്ടിന്റെ ലിക്കാസ് കുബോട്ട് സംഖ്യവുമായാണ് ഇന്തോ – പാക്ക് സംഖ്യം മാറ്റുരക്കുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.