പാരിസ്: ഫ്രഞ്ച് ഓപ്പണിലെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സോംദേവ് ദേവ് വര്‍മന്‍ പുറത്തായി. ലോക മൂന്നാംനമ്പര്‍ താരം ക്രൊയേഷ്യയുടെ ഇവാന്‍ ലുബിസിക്കാണ് സോംദേവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4,6-3, 6-4.

ആവേശകരമായ മറ്റൊരു മല്‍സരത്തില്‍ കിരീടപ്രതീ്ക്ഷയുമായെത്തിയ റഫേല്‍ നദാല്‍ അട്ടിമറിയില്‍ നിന്നും രക്ഷപ്പെട്ടു. രണ്ടുസെറ്റുകള്‍ക്ക് പിന്നിട്ടശേഷമാണ് നദാല്‍ എതിരാളിയായ അമേരിക്കയുടെ ജോണ്‍ ഇസ്‌നറിനെ പരാജയപ്പെടുത്തിയത്. (6-4, 6-7 (2) 6-7 (2), 6-2,6-4)

നാലാംസീഡ് ബ്രിട്ടന്റെ ആന്‍ഡി മുറേയും ഫ്രഞ്ച് ഓപ്പണില്‍ മുന്നേറിയിട്ടുണ്ട്. ഫ്രാന്‍സിന്റെ എറിക് പ്രൊഡോണിനെയാണ് മുറേ തോല്‍പ്പിച്ചത് (6-1,6-7 (5), 6-3, 7-5.

വനിതാവിഭാഗത്തില്‍ മരിയ ഷറപ്പോവ, ചൈനയുടെ അല്‍ഭുത താരം നാ ലി എന്നിവരും മുന്നേറിയിട്ടുണ്ട്. വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ഏലേന വെസീന സഖ്യവും രണ്ടാംറൗണ്ടിലെത്തിയിട്ടുണ്ട്.