Categories

ഷാങ്ഹായ് മാസ്റ്റേര്‍സ്: സോംദേവ് പുറത്ത്

ഷാങ്ഹായ്: സീസണില്‍ മോശം ഫോം തുടരുന്ന് ഇന്ത്യയുടെ ഒന്നാം നമ്പര്‍ സിംഗിള്‍സ് താരം സോംദേവ് വര്‍മ്മന്‍ ഷാങ്ഹായ് മാസ്‌റ്റേര്‍സ് എ.ടി.പി.ടെന്നീസ് ടൂര്‍ണ്ണമെന്റില്‍ നിന്ന് തോറ്റ് പുറത്തായി. ആദ്യ റൗണ്ടില്‍ സ്‌പെയിന്‍ താരം ഗില്ലര്‍മോ ഗ്രേസിയല്‍ ലോപ്പസാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക്് സോംദേവിനെ തോല്‍പ്പിച്ചത്. സേകോര്‍: 4-6, 3-6

കഴിഞ്ഞ ജൂലൈ മാസത്തിന് ശേഷം സോംദേവ് പങ്കെടുക്കുന്ന ഏഴാമത്തെ ടൂര്‍ണ്ണമെന്റാണിത്. എന്നാല്‍ വെറും രണ്ട് മത്സരം മാത്രമാണ് ലോക എണ്‍പത്തിനാലാം റാങ്കുകാരനായ ഇന്ത്യന്‍ താരത്തിന് ജയിക്കാനായത്. സീസണില്‍ ഇത് നാലാംതവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്. രണ്ട് തവണ സോംദേവ് ജയിച്ചപ്പോള്‍ രണ്ട് തവണ വിജയം സ്‌പെയിന്‍ താരത്തിനൊപ്പമായിരുന്നു.

പുരുഷ ഡബ്ബിള്‍സില്‍ നാലാം സീഡായ മഹേഷ് ഭൂപതിയും ലിയാണ്ടര്‍ പെയ്‌സും രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്. ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് ബൈ ലഭിക്കുകയായിരുന്നു. ഇന്ത്യയുടെ തന്നെ രോഹന്‍ ബൊപ്പണ്ണയും പാക്കിസ്താന്റെ അയ്ഷാം അല്‍ ഖുറേശി സംഖ്യവും ആദ്യറൗണ്ടില്‍ ബൈ ലഭിച്ച രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.