ക്വാലാലംപൂര്‍: ഇന്ത്യയുടെ ഒന്നാം നമ്പര്‍ സിംഗിള്‍സ് താരം സോംദേവ് വര്‍മ്മന്‍ മലേഷ്യന്‍ ഓപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് തോറ്റ് പുറത്തായി. രണ്ടാം റൗണ്ടില്‍ സൈപ്രസിന്റെ മാര്‍ക്കോസ് ബാഗ്ദാദിസാണ് സോംദേവിനെ തോല്‍പ്പിച്ചത്. സേകോര്‍: 5-7, 6-4

സീസണില്‍ ഇത് മൂന്നാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്. നേരത്തെ രണ്ട് തവണയും സോംദേവിനായിരുന്നു വിജയം. ആദ്യം ഇന്ത്യാന വെല്‍സിലും പിന്നീട് വാഷിഗ്ടണിലും നടന്ന മത്സരങ്ങളിലാണ് ഇന്ത്യന്‍ താരം വിജയം കണ്ടത്. എന്നാലിത്തവണ വിജയം ലോക അറുപതാം റാങ്കുകാരനായ ബാഗ്ദാദിസിനൊപ്പമായിരുന്നു .

പരിക്കിനെ തുടര്‍ന്ന രണ്ടാഴ്ച ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ട് നിന്നതിന് ശേഷം സോംദേവ് പങ്കെടുക്കുന്ന ആദ്യ ടൂര്‍ണ്ണമെന്റാണിത്. ജപ്പാനെതിരായ ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേ ഓഫ് മത്സരത്തിനിടെയാണ  സോദേവിന് തോളിന് പരിക്കേറ്റത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ രണ്ടാഴ്ച വിശ്രമം നിര്‍ദ്ദേശിക്കുകയായിരുന്നു.

ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ട് നിന്നത് സോംദേവിന്റെ റാംങ്കിഗ് താഴാന്‍ ഇടയാക്കിയിരുന്നു. നിലവില്‍ എണ്‍പത്തി ഒന്‍പതാം സ്ഥാനത്താണ്
ഇന്ത്യയുടെ ഒന്നാം നമ്പര്‍ സിംഗിള്‍സ് താരമായ സോംദേവ്. ആദ്യ റൗണ്ടില്‍ ക്വാളിഫൈയിംഗ് റൗണ്ടുകള്‍ പിന്നിട്ടെത്തിയ റഷ്യയുടെ മിഖായേല്‍ ലഡോവിസ്‌ക്കിയയെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരം രണ്ടാം റൗണ്ടിലെത്തിയത്.