ന്യൂദല്‍ഹി: അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ ഏറ്റവും പുതിയ ടെന്നീസ് റാങ്കിംഗില്‍ ഇന്ത്യയുടെ സോദേവ് വര്‍മ്മന് തിരിച്ചടി. ഡബ്ലിയുടിഎ തിങ്കളാഴ്ച പുറത്ത് വിട്ട പുതിയ റാങ്കിംഗില്‍ 19 സ്ഥാനങ്ങള്‍ നഷ്ടമായ സോംദേവ് 89-ാം സ്ഥാനത്തായി. അതേസമയം വനിതാവിഭാഗം സിംഗിള്‍സില്‍ സാനിയ മിര്‍സ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 86ലെത്തി.

പരിക്കിനെ തുടര്‍ന്ന രണ്ടാഴ്ച ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ട് നിന്നതാണ് സോംദേവിന് വിനയായത്. ജപ്പാനെതിരായ ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേ ഓഫ് മത്സരത്തിനിടെയാണ ് സോദേവിന് തോളിന് പരിക്കേറ്റത്. തുടര്‍ന്ന് സോംദേവിന് ഡോക്ടര്‍മാര്‍ രണ്ടാഴ്ച വിശ്രമം നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യയുടെ ഒന്നാം നമ്പര്‍ സിംഗിള്‍സ് താരമായ സോംദേവ് പരിക്കില്‍ നിന്ന് മോചിതനായി അടുത്ത്് തന്നെ നടക്കുന്ന് മലേഷ്യന്‍ ഓപ്പണിലൂടെ വീണ്ടും ടെന്നീസ് കോര്‍ട്ടില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് .

സാനിയയും പരിക്കിന്റെ പിടിയിലാണ്. യു.എസ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പിനിടെ സാനിയക്ക് കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ സാനിയക്ക് ആറാഴ്ചത്തെ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഫലത്തില്‍ സാനിയക്ക് ഡബ്ല്യുടിഎ സര്‍ക്യൂട്ട് സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇത് സാനിയയുടെ റാങ്കിംങ്ങ് വീണ്ടും താഴോട്ട്് വീഴ്ത്തുമെന്നാണ വിലയിരുത്തപ്പെടുന്നത്. കൈക്കുഴയ്‌ക്കേറ്റ പരുക്കിനെതുടര്‍ന്ന് ദീര്‍ഘകാലം കളിക്കളത്തില്‍നിന്ന് വിട്ട് നിന്ന സാനിയ കഴിഞ്ഞ വര്‍ഷം ശക്തമായ തിരിച്ച് വരവ് നടത്തുകയായിരുന്നു. 2011 സീസണില്‍ തന്റെ റാങ്കിങ്ങ് 166ല്‍ നിന്ന് 64 ആയി മെച്ചപ്പെടുത്താന്‍ സാനിയക്ക് കഴിഞ്ഞിരുന്നു.

ഡബിള്‍സ് റാങ്കിങ്ങില്‍ സാനിയ പത്താം സ്ഥാനം നിലനിര്‍ത്തി. ഡബിള്‍സ് റാങ്കിങ്ങില്‍ മഹേഷ് ഭൂപതി (6), ലിയാന്‍ഡര്‍ പേസ് (8), രോഹന്‍ ബൊപ്പണ്ണ (14), എന്നിവരും മാറ്റമില്ലാതെ തുടരുന്നു. ഡബിള്‍സ് ടീം റാങ്കിങ്ങില്‍ ഭൂപതി പേസ് സഖ്യം നേരത്തെയുണ്ടായിരുന്ന നാലാം സ്ഥാനം നിലനിര്‍ത്തി. ഇന്തയുടെ തന്നെ രോഹന്‍ ബൊപ്പണ്ണയും പാക്കിസ്താന്റെ അയ്ഷാം അല്‍ ഹഖ് ഖുറേശി സംഖ്യം ഒന്‍പതാം സ്ഥാനത്താണ്.