Categories

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഓപ്പണ്‍: സോംദേവ് രണ്ടാം റൗണ്ടില്‍

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് : ഇന്ത്യയുടെ സോംദേവ് ദേവ്വര്‍മന്‍ സെന്റ് പീറ്റേഴ്‌സ് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷവിഭാഗം സിംഗില്‍സിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ റൗണ്ടില്‍ സ്‌ളോവാക്യയുടെ കാരോള്‍ ബെക്കിനെ നേരിട്ടുള്ള സെറ്റിനു തകര്‍ത്താണ് സോംദേവ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍ : 6-2 , 6-3.

ആദ്യം രണ്ടു ബ്രേക്ക് പോയന്റ് നേടിയത് 26കാരനെ ആദ്യ സെറ്റ് കൈപിടിയിലൊതുക്കാന്‍ സഹായിച്ചു. രണ്ടാം സെറ്റില്‍ കരോള്‍ ബെക്ക് പോരാട്ടത്തിന്റെ സൂചന നല്‍കിയെങ്കിലും 68 മിനിറ്റില്‍ സെറ്റും ഗെയിമും ഇന്ത്യന്‍ താരം സ്വന്തമാക്കി. ഉക്രൈയിനിന്റെ സെര്‍ജി ബൂബ്ക ജൂനിയറെ തോല്‍പ്പിച്ചെത്തിയ നാലാം സീഡ് ക്രെയേഷ്യയുടെ മരിയന്‍ സിലിക്കാണ് രണ്ടാം റൗണ്ടില്‍ സോംദേവിന്റെ എതിരാളി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.