കേപടൗണ്‍: ഇന്ത്യയുടെ സോംദേവ് ദേവ് വര്‍മന്‍ സൗത്ത് ആഫ്രിക്കന്‍ ഓപ്പണ്‍ ടെന്നിസിന്റെ ഫൈനലിലെത്തി. ഫൈനലില്‍ സൗത്ത് ആഫ്രിക്കയുടെ കെവിന്‍ ആന്‍ഡേര്‍സണെയാണ് സോംദേവ് നേരിടുക.

സൗത്ത് ആഫ്രിക്കയുടെ തന്നെ ഇസാക് വാന്‍ഡന്‍ മേര്‍വിനെ തോല്‍പ്പിച്ചാണ് സോംദേവ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്‌കോര്‍. 6-2,6-4.

ഫ്രാന്‍സിന്റെ ആഡ്രിയാന്‍ മനാരിനോയെ തകര്‍ത്താണ് ആന്‍ഡേര്‍സണ്‍ ഫെനലിന് യോഗ്യത നേടിയത്.