ന്യൂദല്‍ഹി: ഇന്ത്യയുടെ യുവ ടെന്നിസ് താരം സോംദേവ് ദേവ്‌വര്‍മന്‍ സിംഗിള്‍സ് റാങ്കിംഗില്‍ മികച്ച മുന്നേറ്റം നടത്തി. ഇന്ത്യന്‍ വെല്‍സ് മാസ്‌റ്റേര്‍സിലെ മികച്ച പ്രകടനമാണ് താരത്തിന്റെ റാങ്കിംഗ് ഉയര്‍ത്താന്‍ സഹായിച്ചത്.

11 സ്ഥാനങ്ങള്‍ മുന്നോട്ടുനീങ്ങി സിംഗിള്‍സ് റാങ്കിംഗില്‍ 73 ാം സ്ഥാനത്താണ് സോംദേവ് ഇപ്പോള്‍. ഇന്ത്യന്‍ വെല്‍സിന്റെ ക്വാര്‍ട്ടറിലെത്തിയ സോംദേവ് ടോപ് സീഡ് റഫേല്‍ നദാലിനെ വിറപ്പിച്ചാണ് കീഴടങ്ങിയത്.

അതിനിടെ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-പാക്കിസ്ഥാന്റെ അയ്‌സാം ഉല്‍ ഹഖ് സഖ്യം നാലുസ്ഥാനം മുന്നേറി 15ാം റാങ്കിലെത്തി. ഇന്ത്യ വെല്‍സ് ടൂര്‍ണമെന്റില്‍ ഇരുവരും ചേര്‍ന്ന സഖ്യം സെമിഫൈനലില്‍ എത്തിയിരുന്നു. ഇന്ത്യന്‍ വനിതാ താരമായ സാനിയാ മിര്‍സ ആദ്യ നൂറ് റാങ്കിനുള്ളില്‍ കടന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.