Categories

ദുബായ് ഡ്യൂട്ടി ഫ്രീ: സോം ദേവ് രണ്ടാം റൗണ്ടില്‍

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ എ.ടി.പി വേള്‍ഡ് ടൂറിന്റെ രണ്ടാം റൗണ്ടിലേക്ക് ഇന്ത്യയുടെ സോംദേവ് ദേവ് വര്‍മന്‍ കടന്നു. റഷ്യയുടെ ഇഗോര്‍ കാന്റിസനെയാണ് സോംദേവ് ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയിരിക്കുന്നത്.

Ads By Google

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സോംദേവിന്റെ വിജയം. 6-1, 6-4 എന്ന സ്‌കോറിന് അധികം വിയര്‍ക്കാതെ തന്നെ സോംദേവ് ഇഗോറിനെ മടക്കി അയച്ചു. പൂര്‍ണ ആധിപത്യത്തോടെയായിരുന്നു സോംദേവിന്റെ പ്രകടനം. മത്സരം തുടങ്ങിയതും അവസാനിച്ചതുമെല്ലാം വളരെ പെട്ടന്നായിരുന്നു.

പരിക്കുമൂലം മത്സരങ്ങളില്‍ നിന്നും വിട്ടുനിന്ന സോംദേവിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ മത്സരം. കഴിഞ്ഞ വര്‍ഷത്തെ ഭൂരിഭാഗം മത്സരങ്ങളും സോംദേവിന് പരിക്ക് മൂലം നഷ്ടമായിരുന്നു.

നിലവില്‍ 315 റാങ്കാണ് സോംദേവിനുള്ളത്. സോംദേവ് പരാജയപ്പെടുത്തിയ ഈഗോറാവട്ടെ 167 ാം റാങ്കുകാരനും. 2009 ലോക മുപ്പത്തിയഞ്ചാം റാങ്കുകകാരനായിരുന്നു സോംദേവ്.



മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില