Categories

ജപ്പാന്‍ ഓപ്പണ്‍: സോംദേവ് വീണ്ടും ഒന്നാം റൗണ്ടില്‍ പുറത്ത്

ടോക്കിയോ: ഇന്ത്യയുടെ ഒന്നാം നമ്പര്‍ പുരുഷ ടെന്നീസ് താരം സോംദേവ് ദേവ്വര്‍മന്‍ വീണ്ടും ഒന്നാം റൗണ്ട് തോല്‍വി. ടോക്കിയോവില്‍ നടക്കുന്ന ജപ്പാന്‍ ഓപ്പണ്‍ എ.ടി.പി. ടൂര്‍ണമെന്റിലാണ് സോംദേവ് ആദ്യറൗണ്ടില്‍ തന്നെ തോറ്റ് പുറത്തായത്. കഴിഞ്ഞ ആഴ്ച മലേഷ്യന്‍ ഓപ്പണിലും സോംദേവ് ആദ്യറൗണ്ടില്‍ തോറ്റിരുന്നു.

നേരിട്ടുള്ള സെറ്റുകള്‍ക്കു ലോക 25 ാം റാങ്കുകാരനായ ചെക്ക് റിപ്പബ്ലിക്കിന്റെ റാദേക് സ്‌റ്റെഫാനെക്കാണ് ഇന്ത്യന്‍ താരത്തെ അടിയറവ് പറയിച്ചത്. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ 4-6, 3-6 എന്ന സ്‌കോറിനാണ് സോംദവിന്റെ പരാജയം. ഒരു സമയത്ത് ആദ്യ പത്ത് റാങ്കുകള്‍ക്കുള്ളില്‍ സ്ഥാനം കണ്ടെത്തിയിരുന്ന് എതിരാളിക്കെതിരെ കിട്ടിയ ബ്രേക്ക് പോയന്റുകള്‍ കളഞ്ഞ് കുളിച്ചതാണ് ഇന്ത്യന്‍ താരത്തിന് വിനയായത്. ഏഴ് അവസരം ലഭിച്ചതില്‍ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യം കാണാനായത്. രണ്ട് സെറ്റിലും ഈരണ്ട് സെര്‍വ്വ വീതം നഷ്ടപ്പെടുത്തുകയും ചെയ്തു.
കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ലോക റാങ്കിംഗില്‍ 85 ാം സ്ഥാനക്കാരനായ ദേവ്വര്‍മന് ഈ സീസണ്‍ മികച്ചതാണെങ്കിലും നിരവധി എ.ടി.പി. ടൂര്‍ണമെന്റുകളുടെ ഒന്നാംറൗണ്ടില്‍ തന്നെ തിരിച്ചടിന നേരിടേണ്ടി വന്നിട്ടുണ്ട്. ജൊഹാനസ്ബര്‍ഗ് ഓപ്പണിന്റെ ഫൈനലില്‍ കടന്നതും ഇന്ത്യന്‍ വെല്‍സ് മാസ്‌റ്റേഴ്‌സ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നതുമാണ് പ്രധാന നേട്ടങ്ങള്‍. സീസണില്‍ ദേവ്വര്‍മന്‍ 62 ാം റാങ്കുവരെയെത്തിയിരുന്നു.

ജപ്പാന്‍ ഓപ്പണില്‍ ഇന്ത്യയുടെ സാന്നിധ്യം ഡബിള്‍സില്‍ മാത്രമായി ചുരുങ്ങി. രോഹന്‍ ബൊപ്പണ്ണ ഐസം ഉള്‍ ഹഖ് ഖുറേഷി (പാകിസ്താന്‍) ജോഡിയാണ് ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്നത്. ബ്രസീലിന്റെ മാര്‍സെലോ മെലോ ബ്രൂണോ സോറസ് ജോഡിയാണ് ഇന്ത്യ പാക് സഖ്യത്തെ ഒന്നാംറൗണ്ടില്‍ നേരിടുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.