കൊല്‍ക്കൊത്ത: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സോമനാഥ് ചാറ്റര്‍ജി തന്റെ ആത്മകഥയില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വിമര്‍ശി്ക്കുന്നത് കരുതിക്കൂട്ടിയാണെന്നും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശമെന്നും സി പി എം പശ്ചിമ ബംഗാള്‍ സെക്രട്ടറി ബിമന്‍ ബോസ്. സോമനാഥിന്റെ ആരോപണങ്ങള്‍ തള്ളിക്കളയുന്നതായും ബിമന്‍ ബോസ് വ്യക്തമാ­ക്കി.

അ­ടു­ത്ത­മാ­സം പു­റ­ത്തി­റ­ങ്ങ­നി­രി­ക്കു­ന്ന മെ­മ്മ­റീ­സ് ഓ­ഫ് പാര്‍­ല­മെ­ന്റേ­റി­യന്‍­സ് എന്ന ത­ന്റെ ആ­ത്മ­ക­ഥ­യി­ലാ­ണ് സോ­മ­നാ­ഥ് കാ­രാ­ട്ടി­നെ അ­ക്ഷ­മനും അ­ഹ­ങ്കാ­രി­യെന്നും വി­ളി­ക്കു­ന്നത്.