somanath-chatterjiതിരുവനന്തപുരം: സി.പി.ഐ.എം ഔദ്യോഗികമായി ക്ഷണിച്ചാല്‍പ്പോലും ഇനി പാര്‍ട്ടിയിലേക്ക് മടങ്ങിപ്പോകില്ലെന്ന് മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ഇന്ത്യാവിഷനോട് പറഞ്ഞു. പാര്‍ട്ടിയിലേക്ക് മടങ്ങുമെന്ന ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

അനുയോജ്യനല്ലെന്ന് കരുതി പാര്‍ട്ടി തന്നെയാണ് തന്നെ പുറത്താക്കിയതെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടല്ല ചില വ്യക്തികളുടെ ആവര്‍ത്തിച്ചുള്ള ആവശ്യപ്രകാരമാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതെന്ന് സോമനാഥ് വ്യക്തമാക്കി.

കാരണംകാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് സിപിഐ(എം) സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ധാര്‍ഷ്ട്യവും അസഹിഷ്ണുതയും കൊണ്ടാണ്. അഴിമതിക്കെതിരെ പോരാടും. വി.എസ്സിനെപോലുള്ള നേതാക്കളെയാണ് ജനങ്ങള്‍ക്ക് ഇഷ്ടമെന്നും സോമനാഥ് പറഞ്ഞു.