Administrator
Administrator
സഖാക്കള്‍ കൊതിച്ചതും ചാറ്റര്‍ജി വിളമ്പിയതും
Administrator
Sunday 1st August 2010 9:28pm

INSIDE OUTSIDE / രേവതി നായര്‍

ഒരു ബ്യൂ­റോ­ക്രാ­റ്റിന്റെ രൂപഭാവത്തോടെ വെളുക്കെ ചിരിച്ച് ഏ.കെ.ജി ഭവനത്തിലേക്ക് ഇടതു കാല്‍വെച്ച് കയറിക്കൊണ്ടിരിക്കുന്ന പ്രകാശ് കാരാട്ടിനെ “പൊട്ടന്‍’ എന്ന് ബംഗാളിന്റെ സ്വന്തം ചാറ്റര്‍ജി വിളിച്ചു. അല്ലെങ്കില്‍ വിളി ചോദിച്ചു വാങ്ങി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പൊട്ടന്‍, വകതിരിവില്ലാത്തവന്‍, ധിക്കാരി… ഇങ്ങനെ സംബോധനചെയ്യ്താല്‍ എന്തു ചെയ്യും. വര്‍ഗശത്രുക്കളെ നേരിടുന്ന രീതിയില്‍ അതിശക്തമായ പ്രസ്താവന ഇറക്കി.  അത് ഇതാണ്.

‘ സോമനാഥ് ചാറ്റര്‍ജി പുസ്തകത്തില്‍ പറയുന്നതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. ആണവക്കരാര്‍ വിഷയത്തില്‍ സി പി ഐ എമ്മിന്റെ കൂടെ നില്‍ക്കേണ്ട സോമനാഥ് കോണ്‍ഗ്രസ്സിനെ സാഹായിക്കുന്ന നിലപാട് എടുത്തതുകൊണ്ട് പുറത്താക്കപ്പെട്ടുന്നു പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.”

2008ജൂലൈ 19ന് ചേര്‍ന്ന സി പി ഐ എം പി ബിയാണ് സോമനാഥ് ചാറ്റര്‍ജിക്കെതിരെ അച്ചടക്ക നടപടിക്ക് തീരുമാനിച്ചത്. അടുത്ത ദിവസം നടന്ന കേന്ദ്ര കമ്മിറ്റി ഇതിന് അനുമതി നല്‍കുകയും ചെയ്യ്തു. സി പി ഐ എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി ലോക്സഭയില്‍ എത്തിയ ചാറ്റര്‍ജിയെ കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്നാണ് സ്പീക്കര്‍ ആക്കിയത്. പാര്‍ട്ടി പറഞ്ഞപ്പോള്‍ സോമനാഥ് കേട്ടില്ല.അരിശം പൂണ്ട സഖാക്കള്‍ പാര്‍ട്ടിയിലെ തലമുതിര്‍ന്ന അംഗത്തെ കഴുത്തിന് കുത്തിപ്പിടിച്ചു പുറത്താക്കി.

സോമനാഥ് ചെയ്യതതോ അതോ സേമനാഥിനോട് ചെയ്തതോ വലിയ തെറ്റ്. ചര്‍ച്ചകള്‍ കുറേ നടന്നു. ഇരു വശത്തു അണിനിരക്കാന്‍ പടയാളികള്‍ ഉണ്ടായി. പാര്‍ലമെന്റെറി വ്യാമോഹം പാടില്ല സഖാവേ. എന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും മനസിലാകാത്ത നികൃഷ്ടജീവിയായി സോമനാഥ് ചാറ്റര്‍ജിയെ നമുക്ക് കാണം. എന്നാള്‍ സഖാവ് ജോതി ബസു പറഞ്ഞിട്ടാണ് സ്പീക്കര്‍ സ്ഥാനം ഒഴിയാഞ്ഞതെന്ന വിശദീകരണമാണ് കേതൃബ(കേരള-തൃപുര-ബംഗാള്‍) പാര്‍ട്ടിയുടെ അടപ്പിളക്കിയത്.

കാരാട്ടിന്റെയും യെച്ചൂരിയുടെയും കഞ്ഞിയില്‍ സോമനാഥ് വാരിയിട്ടത് മണ്ണ് അല്ലാതെ മറ്റ് എന്താണ്. എന്നാല്‍ ഇതൊന്നും അല്ല സോമനാഥ് ചാറ്റര്‍ജി അഴിച്ചുവിട്ട ഒറിജിനല്‍ ബംഗാളി ഭൂതം.

എളപ്പള്ളിക്കാരന്റെ സാമാന്യ ബൂദ്ധി പോലും കാരാട്ടിനു നഷ്ടമായി. സോമനാഥ് പറഞ്ഞതിന്റെ അര്‍ത്ഥം അതാണ്. പ്രാകാശ് കാരാട്ട് 2005ല്‍ ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റേഡിയത്തില്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുമ്പോള്‍ അത് പാര്‍ട്ടിയുടെ മുന്നേറ്റവുമായി കൂട്ടിവായിക്കപ്പെട്ടിരുന്നു. ചെറുപ്പക്കാരന്‍, വിദ്യഭ്യാസ സമ്പന്നന്‍, പാര്‍ട്ടി തത്വങ്ങളോട് അടങ്ങാത്ത അഭിനിവേശമുള്ളവന്‍. ഇങ്ങനെ വാഴ്ത്തപ്പെട്ട പുണ്യാത്മാവിയിരുന്നു പ്രകാശ്.

കീപ്പിംഗ് ദ ഫെയ്ത്ത്: മെമ്മയേഴ്സ് ഓഫ് എ പാര്‍ലമെന്റേറിയന്‍ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാവുന്ന ഒരു ആത്മകഥയല്ല. കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ബംഗാല്‍ ചരിത്രവുമായി സോമനാഥ് ചാറ്റര്‍ജി സഞ്ചരിക്കുകയാണ്. അവിടെയാണ് പ്രകാശ് കാരാട്ടെന്ന വകതിരിവില്ലാത്ത കമ്മ്യൂണിസ്റ് പാര്‍ട്ടിയെ കുളം കുത്തിയ വഴികള്‍ ചാറ്റര്‍ജി പറയുന്നത്.

“When Karat met me after deciding to withdraw support,he did not even mention my note to him on the present political situation and only stated that the party had taken decision to withdraw support.Of course,he knew my views by then and met me probably to find out my reaction to the proposed withdrawal.During that meeting,Karat categorically told me that the party had not even discussed the matter regarding my position as speaker.”

സോമനാഥ് ചാറ്റര്‍ജിയുടെ ആത്മകഥയിലെ ഒരു ഖണ്ഡിക മാത്രമേ ഇവിടെ നിങ്ങള്‍ക്കായി നല്‍കുന്നുള്ളൂ.

ഏറെ കാര്യങ്ങള്‍ ചെയ്യാമായിരുന്ന ഇടതുപ്രസ്ഥാനത്തെ ഒന്നുമല്ലാതാക്കിയത് കാരാട്ട് ആണെന്ന് ചാറ്റര്‍ജി പറഞ്ഞുവെന്നതു കൊണ്ട് മാത്രം വിശ്വസിക്കെണ്ട.2004ല്‍ യു.പി.എ അധികാരത്തില്‍ വന്നപ്പോള്‍ സര്‍ക്കാരിനെ പിന്‍തുണച്ച ഇടതുസഖ്യം തന്നെയായിരുന്നു പ്രതിപക്ഷം.ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തെന്ന രാഷ്ട്രീയ തത്രഞ്ജന്‍ എടുത്ത തീരുമാനം ഇടതുപക്ഷത്തെ പ്രത്യേകിച്ച് സി.പി.എമ്മിനേ പ്രസക്തിയുടെ കൊടുമുടിയില്‍ എത്തിച്ചു.

എന്നാല്‍ ആണവക്കരാറിന്റെ പേരില്‍ പാര്‍ട്ടി അഗാധ ഗര്‍ത്തലിലേക്ക എടുത്ത് എറിഞ്ഞത് കാരാട്ട് അല്ലാതെ മറ്റ് ആരാണ്. ആണവക്കരാറിനെ ന്യായീകരിക്കുകയല്ല ലേഖകന്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തെ അമേരിക്കയ്ക്ക് മന്‍മേഹന്‍സിംഗ് തീറെഴുതി നല്‍കിയെതും ആണവ ബാധ്യതാ ബില്ലിലൂടെ പാശ്ചാത്യ ദാസന്‍ ആകുന്നതും മറക്കുന്നില്ല. പക്ഷേ ആണവക്കാരാര്‍ ഒപ്പിടുന്നിന് കാരാട്ട് ഉറക്കം നടിക്കുകയായിരുന്നു. പിന്‍തുണ പിന്‍വലിച്ച് സര്‍ക്കാരിനെ താഴെയിറക്കാന്‍ കാത്തിരിക്കുകയായിരുന്നു.

നയിച്ച സമരങ്ങള്‍ എല്ലാം പരാജയപ്പെടുത്തിയ വേറൊരു കമ്മ്യൂണിസ്റുകാരന്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ബാങ്ക് ലയനം,രാജയുടെ സ്പക്ട്രം അഴിമതി, വര്‍ഗിയതക്കെതിരായ പോരാട്ടം, ബി.ജെ.പിയെ ഒറ്റപ്പെടുത്തുക… സി പി ഐ എമ്മിനെ ശക്തിയുടെ പാരമ്യത്തില്‍ എത്തിക്കുക. എല്ലാം നടന്നു!

ഇന്ന് ഒറ്റക്ക് ഒരു സമരം ദേശിയതലത്തില്‍ നയിക്കാന്‍ കരുത്തില്ലാത്ത് പ്രസ്ഥാനമായി സി പി ഐ എം മാറിയെങ്കില്‍ അതിന്റെ ക്രഡിറ്റ് ഒരു ബ്യൂറോക്രാറ്റിന്റെ വേഷവിധാനമുള്ള സഖാവ് കാരാട്ടിന് തന്നെ അവകാശപ്പടാം. സി പി ഐ എമ്മ് ഭരിക്കുന്ന ഒരു സംസ്ഥാനത്തും സംസ്ഥാന ഘടകത്തെ മറികടന്ന് നിലപാടെടുക്കാന്‍ ത്രാണിയില്ലാത്ത മറ്റൊരു ജനറല്‍ സെക്രട്ടറിയില്ല.

ഉണ്ടായിരുന്നങ്കില്‍ വി എസ് അച്യതാനന്ദനെ പോലെയുള്ള ജനകീയനായ പ്രതിപക്ഷനേതാവിന് തെരഞ്ഞടുപ്പില്‍ സീറ്റ നിഷേധിക്കുമായിരുന്നില്ല, അഴിമതിക്കെതിരെ നിലപാട് എടുത്തതിന് പി.ബി യില്‍ നിന്നും പുറത്താക്കുമായിരുന്നില്ല. ഇതൊക്കെ ആരെങ്കിലും പറഞ്ഞാല്‍ പാര്‍ട്ടിക്ക് നിഷേധിക്കാന്‍ പറ്റുമോ. സോമനാഥ് ഇതൊക്കെ പറഞ്ഞില്ലെങ്കിലും നാളെ ആരെങ്കിലുമൊക്കെ പറയും.

സോമനാഥിന്റെ ആത്മകഥയെ ഒരു പി ബി പ്രസ്താവന കൊണ്ട് മാത്രം മറുപടി പറഞ്ഞതില്‍ നിന്ന് ഒരു കാര്യം ഉറപ്പിക്കാം. നല്ല ഒരു മറുപടി പറയാന്‍ പോലും സി പി ഐ എമ്മിന്‍റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്  അശക്തനായിരിക്കുന്നു.

Key Words: Prakash Karat, Somanath Chaterji, 123 Agreement, Nuclear Deal, Malayalam News

Advertisement