എഡിറ്റര്‍
എഡിറ്റര്‍
തൃണമൂല്‍ എം.പി സോമന്‍ മിത്ര പാര്‍ട്ടി വിടുന്നു
എഡിറ്റര്‍
Saturday 2nd November 2013 3:56pm

soman-mithra

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സോമന്‍ മിത്ര പാര്‍ട്ടി വിടാനൊരുങ്ങുന്നു.  പാര്‍ട്ടിമാറുന്നതിനു മുന്നോടിയായി എം.പി സ്ഥാനം ഉടന്‍ രാജിവയ്ക്കും.

പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചതായി മിത്ര അറിയിച്ചു. എം.പി സ്ഥാനം രാജിവെച്ചതിന് ശേഷം മാത്രമേ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുവെന്നും മിത്ര പറഞ്ഞു.

2008ല്‍ നേതൃത്വവുമായുളള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട മിത്ര സ്വന്തമായി പാര്‍ട്ടി രൂപികരിക്കുകയായിരുന്നു.

പിന്നീട് മിത്ര ആരംഭിച്ച പ്രഗതിശീല്‍ ഇന്ദിര കോണ്‍ഗ്രസ് 2009 ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിക്കുകയായിരുന്നു.

ഏറെ നാള്‍ സംസ്ഥാന കോണ്‍ഗ്രസിലെ പ്രമുഖ നേതാവായിരുന്ന മിത്ര പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്.

Advertisement