നെയ്‌റോബി: ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 23 ജീവനക്കാരടങ്ങിയ ഇറ്റാലിയന്‍ കപ്പല്‍ സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചി. ലിവര്‍പൂളില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് പുറപ്പെട്ട ഡി അലീസോ ഷിപ്പിംഗ് കമ്പനിയുടെ മോണ്ടേക്രിസ്‌റ്റോ എന്ന ചരക്ക് കപ്പലാണ് സൊമാലിയന്‍ തീരത്ത് റാഞ്ചപ്പെട്ടത്.

ഏദന്‍ കടലിടുക്കില്‍ വെച്ച് തിങ്കളാഴ്ചയാണ് കപ്പല്‍ തട്ടിയെടുത്തത്. ഇന്ത്യക്കാര്‍ക്ക് പുറമേ ഏഴ് ഇറ്റലിക്കാരും 10 യുക്രൈന്‍കാരുമാണ് കപ്പലിലുള്ളത്. കപ്പലിലെ ജീവനക്കാരാണ് ആറ് ഇന്ത്യക്കാര്‍.

Subscribe Us:

10 മണിക്കൂറായിട്ടും വിവരമൊന്നുമില്ലാത്തതിനാല്‍ കപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഡി അലീസോ ഷിപ്പിംഗ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.