Administrator
Administrator
ചെകുത്താനും കടലിനും മധ്യെ സൊമാലിയന്‍ ജനത
Administrator
Tuesday 2nd August 2011 11:46am

somalia

മൊഗാദിഷു: ആഫ്രിക്കന്‍ യൂണിയന്‍ മിലിട്ടറി സേനയും സമാന്തര സൊമാലിയന്‍ മിലിട്ടറി സേനയും തമ്മിലുള്ള ആഭ്യന്തര യുദ്ധം തുടരുന്നതിനാല്‍ മേഖലയില്‍ സഹായമെത്തിക്കാന്‍ കഴിയാത്ത അന്തരാഷ്ട്ര സഹായ സംഘടനകള്‍. ആഫ്രിക്കന്‍ യൂണിയന്‍ മിലിട്ടറിയും അല്‍-ശബാബ് ബദല്‍ മിലിട്ടറി ഗ്രൂപ്പും തമ്മിലുള്ള കലാപം ആഫ്രിക്കയുടെ പ്രാന്തങ്ങളിലുള്ള ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് ദാരിദ്ര്യത്തില്‍ നിന്നുള്ള അതിജീവനത്തിന് അവസരമൊരുക്കാന്‍ മേഖലയില്‍ പ്രവേശിക്കാന്‍ മറ്റു വഴികള്‍ തേടുകയാണെന്ന് അന്തരാഷ്ട്ര സഹായ സംഘടനകള്‍ പറയുന്നു.

60 വര്‍ഷത്തിനിടയിലെ കഠിനമായ വരള്‍ച്ചയാണ് സൊമാലിയ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. കഠിനമായ ദാരിദ്ര്യത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ജനതയ്്ക്കു വേണ്ടുന്ന ഭക്ഷണവും മറ്റും നല്‍കാന്‍ തന്റെ ഗവണ്‍മെന്റ് അശക്തമാണെന്ന് കഴിഞ്ഞ ദിവസം സൊമാലിയന്‍ പ്രസിഡന്റ് ഷെയ്ഖ് ഷാരിഫ് ഷെയ്ഖ് അഹമ്മദ് പറഞ്ഞിരുന്നു.

തലസ്ഥാനമായ മൊഗഡിഷുവില്‍ 20 ടണ്ണിലധികം പോഷകാഹാരങ്ങള്‍ ഇറക്കിക്കഴിഞ്ഞു, 31 ടണ്‍ ഉപയോഗിക്കാന്‍ തയ്യാറായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എത്തിക്കുകയും ചെയ്തിരിക്കുന്നു. എങ്കിലും കൂടുതല്‍ സഹായങ്ങള്‍ ആവിശ്യമാണെന്ന്് സൊമാലിയന്‍ ഗവണ്‍മെന്റ് പറയുന്നു.

അല്‍-ഷബാബിന്റെ നിയന്ത്രണത്തിലുള്ള മേഖലകളിലെ 2.2 മില്ല്യണ്‍ അടക്കം മൊത്തം 11 മില്ല്യണ്‍ ജനങ്ങളാണ് കഠിനമായ വരള്‍ച്ച മൂലം സൊമാലിയയില്‍ ഒറ്റപ്പെട്ടിരിക്കുന്നത്.

Advertisement