Categories

റാഞ്ചിയ കപ്പലില്‍ 11 ഇന്ത്യക്കാര്‍ ; രണ്ട് മലയാളികള്‍

somaliaലണ്ടന്‍ : കഴിഞ്ഞ ആഴ്ചയില്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ രണ്ടു കപ്പലുകളില്‍ 11 ഇന്ത്യക്കാര്‍. ഇതില്‍ രണ്ടു പേര്‍ മലയാളികളാണെന്ന് സ്ഥിരീകരിച്ചു. ലണ്ടന്‍ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമിന്റെ സെന്റ് ജെയിംസ് പാര്‍ക്ക് , ഏഷ്യന്‍ ഗ്ലോറി എന്നീ കപ്പലുകളാണ് സൊമാലിയയിലെ ഹോബിയോയില്‍ വച്ച് റാഞ്ചിയത്. ഡിസംബര്‍ 29, ജനുവരി ഒന്ന് തീയതികളിലായിട്ടായിരുന്നു സംഭവം.

മലയാളികളില്‍ ഒരാള്‍ കൊച്ചി സ്വദേശിയും മറ്റൊരാള്‍ ചെന്നൈയില്‍ സ്ഥിരതാമസക്കാരനുമാണ്. സെന്റ് ജെയിംസില്‍ ആറു ഇന്ത്യക്കാരും ഏഷ്യന്‍ ഗ്ലോറിയില്‍ അഞ്ചുപേരുമുണ്ടൈന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.