ന്യൂദല്‍ഹി: 11 മാസം നീണ്ട അനിശ്ചിതത്വത്തിന് അവസാനമിട്ട് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ വിട്ടയച്ചു. കപ്പലില്‍ ജോലിക്കാരായിരുന്ന 11 ഇന്ത്യക്കാരെയും വിട്ടയച്ചിട്ടുണ്ട്.

ആര്‍.എ.കെ ആഫ്രിക്കാന എന്ന കപ്പലായിരുന്നു കൊള്ളക്കാര്‍ തട്ടിയെടുത്തത്. തുടര്‍ന്ന് നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കപ്പലും തൊഴിലാളികളും മോചിതരായത്. തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്ന് സ്പാനിഷ് നേവി അറിയിച്ചു.

അതിനിടെ 53 ഇന്ത്യന്‍ തൊഴിലാളികള്‍ ഇപ്പോഴും കടല്‍ക്കൊള്ളക്കാരുടെ പിടിയിലുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി നിരുപമ റാവു പറഞ്ഞു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 11നായിരുന്നു കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്തത്.