മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പോലീസ് വക്താവ് അറിയിച്ചു .

തലസ്ഥാനമായ മൊഗാദിഷുവില്‍ വിദ്യാഭ്യാസവകുപ്പ് കാര്യാലയത്തിന്റെ തൊട്ടടുത്ത് കാറുകള്‍ നിര്‍ത്തിയിടുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. ഉഗ്രസ്‌ഫോടനമാണ് നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിദ്യാഭ്യാസവകുപ്പ് കാര്യാലയത്തിന്റെ തൊട്ടടുത്തായതിനാല്‍ മരിച്ചവരില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe Us:

വിദ്യാഭ്യാസ കാര്യാലയത്തില്‍ വിദേശ സ്‌കോളര്‍ഷിപ്പിനായുള്ള ഒരു പരീക്ഷ നടക്കുന്ന ദിവസമായതിനാല്‍ പതിവിലും കവിഞ്ഞ തിരക്കാണ് ഇവിടെയുണ്ടായിരുന്നത. ഇത് മരണസംഖ്യ കൂടാന്‍ കാരണമായി. അല്‍ഷബാബ് എന്ന തീവ്രവാദ സംഘടന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.