മുടി നീട്ടിവളര്‍ത്തി ദുല്‍ഖറിന്റെ കിടിലന്‍ ലുക്കുമായി സോലോയുടെ ടീസര്‍ പുറത്ത്. ബിയോജ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ് പുറത്തിറങ്ങിയത്.

ആരതി വെങ്കിടേഷാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്.

അഞ്ച് ചിത്രങ്ങള്‍, അഞ്ച് നായികമാര്‍, അഞ്ച് ഹ്രസ്വ ചിത്രങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയതാണ് സോലോ. ദീപ്തി സതി, സുഹാസിനി, നേഹ ശര്‍മ്മ, മനോജ് കെ. ജയന്‍, ആന്‍ അഗസ്റ്റിന്‍, ശ്രുതി ഹരിഹരന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

കോളിവുഡിലും ബോളിവുഡിലും ശ്രദ്ധ നേടിയ ബിജോയ് നമ്പ്യാര്‍ ആദ്യമായി ഒരുക്കുന്ന മലയാള ചിത്രമാണിത്. 33മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ടീസറില്‍ വിവിധ ഗെറ്റപ്പുകളിലാണ് ദുല്‍ഖറിനെ കാണാനാവുക.