Administrator
Administrator
ശര്‍മിളക്ക് അണ്ണാ ഹസാരെയുടെ പിന്തുണ
Administrator
Wednesday 31st August 2011 8:45pm

solidarity to sharmila's struggle by anna hazare

ഇംഫാല്‍: ഇറോം ഛാനു ശര്‍മിളക്ക് പിന്തുണ നല്‍കാന്‍ അണ്ണാ ഹസാരെയുടെ ആഹ്വാനം ചെയ്തു. ആശുപത്രി വിട്ടാലുടന്‍ അദ്ദേഹം ഇറോം ശര്‍മിളയെ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

അണ്ണാഹസാരെ ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ പൗരനാണെന്ന് കേന്ദ്രസര്‍ക്കാര്‍ മനസിലാക്കുകയും അദ്ദേഹത്തിന്റെ നിബന്ധനകള്‍ അംഗീകരിക്കുകയും ചെയ്തു. ഒരിക്കല്‍ സര്‍ക്കാര്‍ എന്നെയും അവകാശ ലംഘനത്തിനെതിരെയുള്ള എന്റെ പോരാട്ടങ്ങളെയും തിരിച്ചറിയുമെന്ന് എിക്കുറപ്പുണ്ട് ശര്‍മിള നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അണ്ണയോട് മണിപ്പൂര്‍ സന്ദര്‍ശിച്ച് ഇവിടെ എന്താണ് സംഭവിക്കുന്നത് മനസിലാക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ഉരുക്കുവനിത എന്നറിയപ്പെടുന്ന ശര്‍മിള പറഞ്ഞു.

സത്യാഗ്രഹത്തെത്തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതിനാല്‍ അറസ്റ്റിലായ ശര്‍മിളയെ ആശുപത്രി വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരുന്നിനൊപ്പം ഡ്രിപ്പായി നല്‍കുന്ന ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് വര്‍ഷങ്ങളായി അവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ദ്രവരൂപത്തിലുള്ള ആഹാരം മാത്രമേ ശര്‍മിളയുടെ ശരീരം സ്വീകരിക്കുകയുള്ളൂ. പതിനഞ്ചു ദിനം കൂടുമ്പോള്‍ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ റിമാന്‍ഡ് നീട്ടുകയാണ് മണിപ്പൂര്‍ സര്‍ക്കാര്‍ ചെയ്തുവരുന്നത്.

2000 നവംബര്‍ 2 നാണ് ശര്‍മിള തന്റെ നിരാഹാരസമരം ആംരഭിച്ചത്. മണിപ്പൂരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന എ.എഫ്.എസ്.പി.എ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശര്‍മിള നിരാഹാരമനുഷ്ഠിക്കുന്നത്.

ഇറോം ശര്‍മ്മിള: മാധ്യമ അവഗണനക്കെതിരെ മണിപ്പൂരികള്‍

മാധ്യമങ്ങള്‍ക്ക് പക്ഷപാതിത്വം: ഇറോം ശര്‍മ്മിള സംസാരിക്കുന്നു

ഇ­റോം ശര്‍­മി­ള­യു­ടെ നി­ല ഗു­രുതരം

ഇ­റോം ശര്‍­മി­ള­യ്­ക്ക് ടാ­ഗോര്‍ സ­മാധാ­ന പു­ര­സ്­കാരം

ഇറോം ശര്‍മിളയെ മോചിപ്പിച്ചു; വീണ്ടും അറസ്റ്റ് ചെയ്തു

Advertisement