Categories

സോളിഡാരിറ്റിക്കാരുടെ രാജഭക്തി


ചാട്ടുളി/ മറിയം

സോളിഡാരിറ്റി എന്നാല്‍ ഐക്യദാര്‍ഢ്യം എന്നാണര്‍ഥം. നീതിക്കും നന്മക്കും വേണ്ടിയുള്ള ഐക്യദാര്‍ഢ്യം. അനീതിക്കും അക്രമത്തിനും എതിരായ ഐക്യദാര്‍ഢ്യം.ചുറ്റുപാടിലേക്ക് കണ്ണോടിച്ചാല്‍ അനീതിയുടെ അട്ടഹാസങ്ങളാണെങ്ങും. ഇരുട്ടിന്റെ ശക്തികളുടെ വിളയാട്ടമാണെവിടെയും. രാജ്യം പൊരുതിനേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും പച്ചയായി വെട്ടിനുറുക്കി അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നിവേദ്യമര്‍പ്പിക്കുന്ന കറുത്ത സായ്പന്മാരെക്കണ്ട് രാജ്യം വിറങ്ങലിച്ചു നില്‍ക്കുകയാണ്.

ഇനി കാത്തുനില്‍പ്പ് സാധ്യമേയല്ല. നന്മയിലും നീതിയിലും വിശ്വാസമുള്ള മുഴുവന്‍ മനുഷ്യരും സമരസന്നദ്ധരായി എഴുന്നേറ്റ് നില്‍ക്കാന്‍ സമയമായിരിക്കുന്നു. പ്രതിരോധത്തിന്റെ കരുത്തുറ്റ കന്മതിലായി നാം കൈകോര്‍ത്ത് നില്‍ക്കുകയാണ് ഏകവഴി. തിന്മയുടെ വേതാളങ്ങള്‍ക്കെതിരെ നന്മയുടെ പക്ഷത്ത് നിന്നുള്ള ഐക്യദാര്‍ഢ്യം നാം രൂപപ്പെടുത്തിയേ തീരൂ.

യുവാക്കളാണ് നമ്മുടെ നാടിന്റെ കാമ്പും കാതലും. യുവത്വത്തിലാണ് നമ്മുടെ പ്രതീക്ഷ. യൗവനത്തിന്റെ വിപ്ലവശക്തിയെ നാടിന്റെ നന്മക്കുവേണ്ടി വഴിതിരിച്ച് വിടുകയാണ് സോളിഡാരിറ്റിയുടെ ലക്ഷ്യം. ഓരോ യുവാവും മാറ്റത്തിന്റെ ചാലക ശക്തിയാവണം. നിശ്ചയദാര്‍ഢ്യത്തിന്റെ കാരിരുമ്പാകണം. പ്രതിരോധത്തിന്റെ ശക്തി ദുര്‍ഗമാകണം. മനുഷ്യത്വത്തിന്റെ നിറകുടവും നന്മയുടെ വെള്ളിവെളിച്ചവുമാകണം. ഈ ലക്ഷ്യം മുന്നില്‍കണ്ട് സോളിഡാരിറ്റി യുവാക്കള്‍ക്ക് ആദര്‍ശബോധത്തിന്റെ കരുത്ത് പകരുന്നു. സദാചാര നിഷ്ഠയും മൂല്യബോധവും പഠിപ്പിക്കുന്നു. അങ്ങിനെ വെട്ടിത്തിളങ്ങുന്ന വ്യക്തിത്വങ്ങളാക്കി മാറ്റി അവരെ ഒന്നിച്ചുചേര്‍ക്കുന്നു. സോളിഡാരിറ്റി യുവത്വത്തിന്റെ സുഹൃത്തും ജീവിതത്തിന്റെ വഴികാട്ടിയുമായി നമുക്കനുഭവപ്പെടുന്നത് അതുകൊണ്ടാണ്.

സോളിഡാരിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സോളിഡാരിറ്റിയെ അറിയുക എന്ന കുറിപ്പില്‍ നിന്ന്….

കോഴിക്കോട് സാമൂതിരി

ഏകദേശം 750 വര്‍ഷക്കാലം കേരളത്തിലെ കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ ഭരിച്ചിരുന്ന ഭരണാധികാരികളുടെ സ്ഥാനപ്പേര്‍ ആണ് സാമൂതിരി. പോര്‍ത്തുഗീസുകാര്‍ വാസ്‌കോ ഡി ഗാമ യുടെ നേതൃത്വത്തില്‍ കേരളത്തില്‍ എത്തിച്ചേര്‍ന്നത് മാനവിക്രമന്‍ സാമൂതിരിയുടെ കാലത്താണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം ഒരു ഭൂവിഭാഗം ഭരിച്ചവരാണ് സാമൂതിരിമാര്‍.

സാമൂതിരിമാര്‍ ഉപജാപങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയുമാണ് ഭരണം കൈക്കലാക്കിയതെന്ന് ചില ചരിത്രകാരന്മാര്‍ ആരോപിക്കുന്നു. എഴുനൂറില്‍പരം വര്‍ഷങ്ങള്‍ സാമൂതിരിമാര്‍ ഭരിച്ചെങ്കിലും യുദ്ധങ്ങളും പോരുകളും മാത്രം നടന്നിരുന്ന ഇവരുടെ ഭരണകാലം യാതൊരു വിധ പുരോഗമനവുമില്ലാതെ മലബാര്‍ അധ:പതിച്ചതായാണ് ചരിത്രകാരനായ കെ. ബാലകൃഷ്ണക്കുറുപ്പ് രേഖപ്പെടുത്തുന്നത്.

മുസ്‌ലീങ്ങളുടെയും മൂറുകളുടെയും സഹായത്തോടെ നാടു ഭരിച്ചിരുന്ന അവര്‍ക്ക് മറ്റു രാജ്യങ്ങള്‍ കൈവശപ്പെടുത്തുക എന്നല്ലാതെ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നില്ല. ചേരന്മാരെപ്പോലെ കൃഷിയെ പ്രോത്സാഹിപ്പിക്കുകയോ നാടു നന്നാക്കുകയോ ഗതാഗത സംവിധാനം മെച്ചെപ്പെടുത്തുകയോ ചെയ്തില്ലെന്നും ആക്ഷേപമുണ്ട്. സ്വാതന്ത്ര്യം ലഭിച്ച ശേഷവും രാജകുടുംബത്തെ സാമൂതിരിയെന്ന പേരില്‍ വിളിച്ചുതുടങ്ങി. ഇപ്പോഴത്തെ കാരണവര്‍ പി.കെ.എസ് രാജ.

മലബാര്‍ അവഗണന

കേരളം ഭരിക്കുന്നവര്‍ കാലങ്ങളായി തങ്ങളെ അവഗണിക്കുകയാണെന്നും തങ്ങള്‍ വികസന-വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വിഷയങ്ങളില്‍ ഏറെ പിറകിലാണെന്നും മലബാറുകാരുടെ ഏറെക്കാലമായുള്ള പരാതിയാണ്. ആവശ്യങ്ങള്‍ നിവര്‍ത്തിച്ച് കിട്ടാന്‍ മലബാറില്‍ അണികളുള്ള പാര്‍ട്ടികള്‍ ഏറെക്കാലമായി പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും നടത്തി വരാറുമുണ്ട്. മുസ്‌ലിം ലീഗും പി.ഡി.പിയും ചെറുകിട രാഷ്ട്രീയ സമുദായ സംഘടനകളുമെല്ലാം ഏറെക്കാലമായി ഇത് പറഞ്ഞുകൊണ്ടിരിക്കയാണ്.

ചില മുസ് ലിം സംഘടനകളെ ഉറക്കത്തില്‍ വിളിച്ചുണര്‍ത്തിച്ചോദിച്ചാലും മലബാര്‍ അവഗണനയെന്ന് പറയുന്ന സ്ഥിതിയാണ്. കോഴിക്കോട് ആസ്ഥാനമായുള്ള ചില പത്രങ്ങള്‍ സംസ്ഥാന പേജില്‍ വരെ മലബാര്‍ അവഗണനയെക്കുറിച്ച് വാര്‍ത്ത കൊടുത്തിരുന്നു. ചിലപ്പോള്‍ എഡിറ്റോറിയല്‍ വരെ എഴുതിക്കളഞ്ഞു. മറ്റ് ചില ദേശീയ പത്രങ്ങള്‍ മലബാര്‍ എഡിഷനില്‍ മലബാര്‍ വേദനയെക്കുറിച്ച് പറയുകയും തെക്കന്‍ എഡിഷനില്‍ മലബാറിന് അനര്‍ഹമായി ആനുകൂല്യം ലഭിക്കുന്നതിനെക്കുറിച്ചും പറഞ്ഞു.

കാര്യങ്ങള്‍ ഇങ്ങിനെ പോകുമ്പോഴാണ് ജമാഅത്തെ ഇസ് ലാമിയുടെ യുവജന വിപ്ലവ പ്രസ്ഥാനമായ സോളിഡാരിറ്റി മലബാര്‍ നിവര്‍ത്തനപ്രക്ഷോഭത്തിനൊരുങ്ങിയത്.

നിവര്‍ത്തനപ്രക്ഷോഭത്തിന്റെ ചരിത്രം

1932 ല്‍ പട്ടാഭിഷേകം ചെയ്യപ്പെട്ട ശ്രീചിത്തിര തിരുനാളിന്റെ ഭരണകാലയളവില്‍ അതുവരെയുണ്ടായിരുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പരിഷ്‌കരിച്ചു. അന്നു വരെയുണ്ടായിരുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ശ്രീമൂലം അസംബ്ലി, ശ്രീചിത്ര സ്റ്റേറ്റ് കൗണ്‍സില്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.

70 ശതമാനത്തോളം വരുന്ന ഈഴവ, ക്രൈസ്തവ, മുസ്‌ലിം ജനസമൂഹത്തിനു പുതിയ പരിഷ്‌കാരത്തില്‍ ഒരു ഗുണവുമില്ലെന്നാരോപിച്ചാണ് നിവര്‍ത്തനപ്രക്ഷോഭം തുടങ്ങിയത്. ജനസംഖ്യാനുപാതികമായി സീറ്റുകള്‍ അനുവദിക്കുകയെന്നതായിരുന്നു ആവശ്യമെങ്കിലും പ്രക്ഷോഭം സര്‍ക്കാര്‍ കേട്ടതായി പോലും നടിച്ചില്ല. എങ്കിലും ഒടുവില്‍ പൊതുസേവനമേഖലയില്‍ ഒരു പരിധിവരെ സാമുദായിക സംവരണമനുവദിക്കാന്‍ തയാറാകേണ്ടി വന്നു.

സോളിഡാരിറ്റിയുടെ രാജഭക്തി

തിരുവിതാംകൂറില്‍ തങ്ങള്‍ക്കനുഭവിക്കേണ്ടി വന്ന അവഗണനക്കെതിരെ അധികാരികളുടെ കണ്ണുതുറപ്പിക്കാനായിരുന്നു ഈഴവരും മുസ് ലിംകളും കൃസ്ത്യാനികളും ചേര്‍ന്ന് നിവര്‍ത്തനപ്രക്ഷോഭം നടത്തിയത്. സ്വാഭാവികമായി അധികാര-സാമ്പത്തിക മേല്‍ത്തട്ടിലുണ്ടായിരുന്ന സവര്‍ണ്ണ വിഭാഗത്തിനെതിരായിരുന്നു അന്ന് സമരം. പുതിയ കാലത്ത് സോളിഡാരിറ്റി മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിനൊരുങ്ങുമ്പോള്‍ സമരവിളംബര സമ്മേളനത്തിന്റെ മുഖ്യാഥിതി ‘സാമൂതിരി മഹാമഹിമ ശ്രീ പി.കെ.എസ് രാജ’ യാണ്.

ശനിയാഴ്ച(8-10-11)കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന ജില്ലാ പ്രഖ്യാപന റാലിയില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ ലിസ്റ്റില്‍ ഒന്നാമതായി വലിയ അക്ഷരത്തിലാണ് മേല്‍പ്പറഞ്ഞ രാജാവിനെ ഉല്ലേഖനം ചെയ്തിരിക്കുന്നത്.

രാജ്യത്ത് പ്രിവി പഴ്‌സ് എന്ന വാര്‍ഷിക വിഹിത സമ്പ്രദായം അവസാനിപ്പിച്ചതിനൊപ്പം ഭരണഘടനാ ഭേദഗതിയിലൂടെ രാജാധികാരവുമായി ബന്ധപ്പെട്ട എല്ലാ പ്രതീകങ്ങളും അവസാനിപ്പിച്ചിട്ടുണ്ട്. രാജാവ്, റാണി, മഹാരാജാവ് എന്ന് തുടങ്ങിയ പദവികള്‍ ഇതോടെ ഇല്ലാതായി. കെ.പി.സി.സി പ്രസിഡന്റ് ശ്രീമാന്‍ രമേശ് ചെന്നിത്തലയെപ്പോലെ സോളിഡാരിറ്റിക്കാരും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്.

അടുത്തിടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് രാജാധികാരവും ജനാധിപത്യവും വീണ്ടും ചര്‍ച്ചയായത്. കേരളം രാജഭരണത്തിന് കീഴിലല്ലെന്നും ജനാധിപത്യം വന്ന് 60 വര്‍ഷം കഴിഞ്ഞുവെന്നും നാം എത്രയൊക്കെ പറഞ്ഞാലും തിരുവനന്തപുരത്തുകാര്‍ക്ക് മനസ്സിലാകില്ല. തിരുവിതാംകൂര്‍ രാജാവിനെക്കാണുമ്പോള്‍ ഏത് വിപ്ലവകാരിയും സ്രാംഷ്ടാംഗം വീണ് പോകുന്ന അവസ്ഥയാണ്. എന്നാല്‍ രാജാധികാരത്തിന്റെ ദുസ്വഭാവം ശരിക്കനുഭലിച്ച് മനസ്സിലാക്കിയ പ്രതിപക്ഷ നേതാവ് ചില കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞു. സോളിഡാരിറ്റിയുടെ പ്രസ്ഥാനിക പത്രമായ മാധ്യമം ഇക്കാര്യത്തില്‍ വി.എസിന്റെ നിലപാടിനൊപ്പമായിരുന്നു. എന്നാല്‍ യുവജനതക്ക് വഴികാട്ടിയും സാമൂഹിക വിപ്ലവത്തിന്റെ ചാലക ശക്തിയുമെന്ന് സ്വയം വിശേഷിപ്പിക്കുന്ന സോളിഡാരിറ്റിക്ക് സ്വന്തം നിലപാടില്‍ വെള്ളം ചേരുന്നത് തിരിച്ചറിയാനാകാതെ പോയതാണ് ഏറെ സങ്കടകരംം.

ജനാധിപത്യ കാലത്ത് പഴയ ഫ്യൂഡല്‍ രാജാധികാരത്തിന്റെ ചിഹ്നങ്ങള്‍ വലിച്ചെറിയണമെന്ന് ജനങ്ങളോട് പറയേണ്ട ‘വിപ്ലവ’ സംഘടനയാണ് നിവര്‍ത്തനപ്രക്ഷേഭത്തിന്റെ ഒന്നാംവരിയില്‍ സമൂതിരി രാജാവിന്റെ കാല്‍ക്കല്‍ വീണ് ന്മസ്‌കരിക്കുന്നത്. സായിപ്പിന് മുന്നിലെത്തുമ്പോള്‍ കാവാത്ത് മറക്കുമെന്ന് പറഞ്ഞപോലെയായിപ്പോയി ഇത്. കോഴിക്കോട്ടുകാര്‍ സാമൂതിരിയെ രാജഭക്തിയോടെ തന്നെ വിളിക്കുന്നത് സാമൂതിരി പി.കെ.എസ് രാജ എന്നാണ്. എന്നാല്‍ സോളിഡാരിറ്റിക്കാന്‍ ഒരു പടികൂടി കടന്ന് പേരിന് മുന്നില്‍ ‘മഹാമഹിമ’യെന്ന് കൂടി ചേര്‍ത്ത് തങ്ങളുടെ മഹത്തായ രാജഭക്തി തെളിയിച്ചിരിക്കുന്നു. രാജാവിനേക്കാള്‍ വലിയ രാജഭക്തി തന്നെ.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പേരുകള്‍ക്കെല്ലാം മുകളിലായാണ് വലിയ അക്ഷരത്തില്‍ കട്ടികൂട്ടി ‘പി.കെ.എസി’ന്റെ പേര് എല്ലാ ഭക്ത്യാധരങ്ങളോടും കൂടി സോളിഡാരിറ്റിയുടെ നിവര്‍ത്തന പരസ്യത്തില്‍ എഴുതിയിരിക്കുന്നത്. ജനപ്രതിനിധികളുടെ പേരിന് മുകളില്‍ പി.കെ.എസിനെ പ്രതിഷ്ഠിക്കാന്‍ എന്ത് പ്രത്യേകതയാണ് സോളിഡാരിറ്റി അദ്ദേഹത്തില്‍ കണ്ടത്?. ടെലിഗ്രാഫ് വകുപ്പിലെ ഉദ്യാഗസ്ഥനായി ജോലി ചെയ്ത് 2003ല്‍ നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് മലബാര്‍ നിവര്‍ത്തനപ്രക്ഷോഭത്തിലെ നേതൃസ്ഥാനമേറ്റെടുക്കാന്‍ തക്ക യോഗ്യതയെന്ത്?.

രാജാധികാരങ്ങളുടെ എല്ലാ അടയാളങ്ങളും അവസാനിച്ചുവെങ്കിലും പഴയ ഫ്യൂഡലിസത്തിന്റെ തികട്ടല്‍ അനുഭവിക്കുന്നവര്‍ പി.കെ.എസ് രാജയെ പൊതുയിടങ്ങളിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരാറുണ്ട്. ജനാധിപത്യ കാലത്ത് എല്ലാ പൗരനെപ്പോലെ ഒരാള്‍ മാത്രമായിരിക്കെ എന്തിനാണ് പഴയ ഫ്യൂഡല്‍ ഓര്‍മ്മകളെ സോളിഡാരിറ്റി ഇങ്ങിനെ താലോലിക്കുന്നത്?.

മതേതരത്തം തെളിയിക്കാന്‍ ചിലര്‍ രാജാവിനെയും കോഴിക്കോട് വലിയ ഖാസിയെയും പൊതുചടങ്ങുകളിലേക്ക് ക്ഷണിക്കാറുണ്ട്. ഇരുവരും തമ്മിലുള്ള മത-സാംസ്‌കാരിക വിനിമയത്തിന്റെ ഓര്‍മ്മകള്‍ പുതുക്കാനാണ് ഇങ്ങിനെ ചെയ്യുന്നതെന്നാണ് മതേതര സംഘാടകര്‍ പറയാറ്. രാജാധികാരത്തെ നിലനിര്‍ത്താനുള്ള പഴയ കൊടുക്കല്‍ വാങ്ങലുകളെ ഇങ്ങിനെ ജനാധിപത്യകാലത്ത് മതേതര ഓര്‍മ്മകള്‍ക്ക് തെളിവായിക്കൊണ്ടുവരുന്നത് തന്നെ കാപട്യമാണ്.

സോളിഡാരിറ്റിയുടെ ഇനി നടക്കാനുള്ള പ്രക്ഷോഭത്തിനിടയിലെവിടെങ്കിലും സാമൂതിരി ഉണ്ടാവുമെന്ന് തോന്നുന്നില്ല. പിന്നെ പ്രഖ്യാപന സമ്മേളനത്തിന് ‘ബര്‍ക്കത്തിന്’ വേണ്ടിയായിരിക്കും അദ്ദേഹത്തെ വലിയ അക്ഷരത്തില്‍ പ്രതിഷ്ഠിച്ചതെന്ന് വേണം കരുതാന്‍. സോളിഡാരിറ്റിയെന്നാണാവോ പഴയ ഫ്യൂഡലിസത്തിന്റെ ബര്‍ക്കത്തെടുക്കാന്‍ തുടങ്ങിയത് ?.

ചെന്നിത്തല അറിയുമോ ഇന്ദിരാഗാന്ധിയെ

രാജഭക്തന്മാര്‍ക്ക് നല്ല നമസ്‌കാരം: വി.എസിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

എങ്കില്‍ രാജാവ് മടങ്ങിവരട്ടെ!

ദേവപ്രശ്‌നം രാജാധികാരത്തിന്റെ തിരിച്ചുവരവോ?

കര്‍ഷകത്തൊളിലാളിക്ക് പെന്‍ഷന്‍ 300, രാജകുടുംബത്തിന് ലക്ഷങ്ങള്‍

19 Responses to “സോളിഡാരിറ്റിക്കാരുടെ രാജഭക്തി”

 1. salih mtl

  ടൂല്‍ ന്യൂസിനെന്താ ഇതില്‍ ഇത്ര ബേജാറ്….

 2. nabeel

  രാജാവിന്റെ പേരാണോ പ്രശ്‌നം അതോ രാജാവിനെ ക്ഷണിച്ചതോ.? ഇനി അതുമല്ല സോളിഡാരിറ്റിയാണോ ? അതോ മലബാര്‍ നിവര്‍ത്തന പ്രക്ഷോഭമോ. ..? സത്യത്തലല്‍ എന്താ മറിയം ഇവിടെ പ്രശ്‌നം ?

 3. KK Basheer

  സോളിഡാരിറ്റിയുടെ പരിപാടി രാജഭക്തി പ്രകടിപ്പിക്കാനുള്ളതല്ല. അദ്ദേഹത്തെ ആദരിക്കാനുള്ളതുമല്ല. സാമൂതിരി എന്നല്ല, ഈ വിഷയത്തില്‍ എല്ലാ സമാനമനസ്‌കരേയും അണിനിരത്താനാണ് സോളിഡാരിറ്റിയുടെ തീരുമാനം..

 4. MAQBOOL

  സമുതിരി രാജാവിന്റെ പേരിനു താഴെ കെ മുരള്ധരന്റെന്പേര് ഉ ള്ളത് കരുണാകര ഭക്തി കണ്ടും ടി ന്സൃദ്ദീന്‍ ന്റെ പേരുള്ളത് വ്യാപാര ഭക്തി കൊണ്ടും ഫസല്‍ ഗഫൂറിന്റെ പേരുള്ളത് വാണിജ്യ സിനിമ ഭക്തി കൊണ്ടും …………ആണെന്നും വേണമെങ്കില്‍ പറയാം !!!!

 5. sidhik pc

  സോളിഡാരിറ്റി ക്ക് ആരോടാണ് ഭക്തി എന്ന് കണ്ടു പിടിക്കാന്‍ കണ്ടെത്തിയത് തീരെ യോജിക്കാത്ത ഒരു കാര്യമായി പ്പോയി ഒരു പ്രക്ഷോഭത്തില്‍ സമാനമനസ്കരെ കൂടെ കൂട്ടുക എന്നത് അവരോടുള്ള ഭക്തിയായി ചിത്രീകരിച്ചത് മോശമായി പ്പോയി പിന്നെ വലിയ അക്ഷരം ഉപയോഗിക്കുന്നത് ഭക്തി കൊണ്ടാണ് എന്ന കണ്ടെത്തലും കുറച്ചു കടന്ന കൈയ്യായിപ്പോയി . എന്തായാലും ദൂള്‍ ന്യൂസ്‌ ഇതൊരു ന്യൂസ്‌ ആക്കിയതിന് നന്ദി ….

 6. റഷീദ്

  എന്താണ് പ്രശനം എന്നത് ലേഖനം വായിച്ച് മനസ്സിലായില്ലെങ്കിൽ വാന്നയുടെ പ്രശനമാണു.

 7. mohmed

  നന്മയില്‍ ആരോടും കൂടു കൂടും , ഏവര്‍ക്കും സ്വാഗതം എന്ന് കണ്ടില്ലേ , കര്യംഗല്‍ ചെയുക യാണ് വേണ്ടത് അല്ലാതെ താടി മുസ്ലിംകളെ പോലെ എപ്പോളും പടച്ചവന്‍ എന്ന് പറഞ്ഞു നടന്നിട്ട് , അടവു നയം പറഞ്ഞ നടന്നിട്ട് കര്യമിലാ
  ലോകത്ത് എത്രകാലമായി മുസ്ലിംകള്‍ പൊതു സമൂഹത്തിനു ഒരു നല്ല കാര്യം ചെയ്തിട്ട് , പണ്ട് പണ്ട് ഇവരുടെ അല്കാരില്‍ ശട്ര്ഞ്ഞര്‍ ഉണ്ടെന്നു പറഞ്ഞു വീമ്ബിലക്കുകയല്ല്തെ പത്തു നൂടണ്ടിനിപ്പുരം വട്ട പൂജ്യം,
  ഇപ്പൊ സോളിഡാരിറ്റി ക്കാര്‍ കുറച്ചു ഒച്ചയെങ്കിലും ഉണ്ടാക്കുന്നുണ്ട് , അതിനു പോലലും അസൂയ ടൂള്‍ ന്യൂസ്‌ പൊട്ടന്മാരെ ഉണ്ടാക്കരുത് .ഒന്നു ഇല്ലെങ്കിലും മലബാറില്‍ തിരുവിതാം കൂറിലെ പോലേ ഉച്ചനീച്ചതങ്ങള്‍ കുറവായിരുന്നു , ഒറ്റുകാരും , കൂട്ടി കൊടുകൊന്നു രാജാക്കന്മാരും ശിങ്കിടികളും കുറവായിരുന്നു ആ നിലക്ക് വേല്‍ ദാലവയെക്കളും, സര്‍ സീപ്പെയെക്കളും , കുമാരനാശാനെക്കാലും, തിരുവിതമം കൂര്‍ രാജാവിനെക്കാളും, മാമ്മന്‍ മാപ്പ്ലെക്കളും മഹാന്‍ തന്നെ
  കാരണം മനുഷ്യ ജന്മത്തെ ഉദാരമായി കണ്ടവര്‍ അആനു

 8. പ്രിന്‍സ്

  സോളിഡാരിറ്റി നാട്ടിലുള്ള എല്ലാ പ്രശ്നങ്ങളിലും ഇട പെടുന്നു.. അത് തന്നെയാണ് ഇവിടെ പലരുടെയും പ്രശ്നം.. നിങ്ങളിങ്ങനെ ഇടപെട്ടാല്‍… രാഷ്ട്രീയ പാര്‍ടികള്‍ പിന്നെ എന്ത് പണി എടുക്കും??

 9. ILLIAS ELAMBILAKODE

  ഇതിനെ “രാജഭക്തിയും” “മാങ്ങാതൊലിയുമൊക്കെ” ആയി കാണുന്നവര്‍ക്ക് അങ്ങനെ കാണാം. ചുവപ്പ് കളം വരച്ചതിനും മുകളിലുള്ള വലിയ തലക്കെട്ടിനെക്കുറിച്ചു വല്ലതും പറയാനുണ്ടോ മറിയം? എങ്കില്‍ പറയൂ.. അതാണ്‌ സോളിഡാരിറ്റിയുടെ ഇഷ്യു.

 10. Asees

  വേണം ഒരു മാറ്റം , നീണ്ട അറുപത്തിനാല് വര്‍ഷത്തെ പരീക്ഷണത്തില്‍ നാം എന്ത് നേടി? ജനാധിപത്യത്തിന്റെ വീന്ടെടുക്കളിനായ് ( അല്ല മാനുഷക മൂല്യങ്ങളുടെ , മാധവ ധര്മത്തിന്റെ ) വീന്ടെടുപ്പിന്നി പരിശ്രമിക്കുക .അന്ന് ഗാന്ധിജി നടത്തിയ സമര മുരകളല്ല ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ കറുത്ത് .അന്ന് തീര്‍ത്തും സെച്ചധിപതികളായ വിദേശ ശക്തികള്‍ നമ്മെ ഭരിക്കുകയായിരുന്നു . ഇന്നതല്ല സ്വന്തന്ത്ര ലബ്ദിക്ക് ശേഷം പതിനെട്ടു വയസ്സായ ഓരോ പൌരനും അവന്റെ ജന്മകവകാശമായി ഒരു ആയുധം നല്‍കി .വോട്ടവകാശം .ആത്യന്തികമായി അതാണ്‌ നാം ഓരോരുത്തരുടെയും ആയുധം .അതിനെ പക്വമായി ഉപയോഗിക്കുക .രാംലീല മൈടാനിയില്‍ പഞ്ച നക്ഷത്ര നിരാഹാരം കിടന്നത് കൊണ്ടോ , രാജ് ഘട്ടിലും ജന്ധര്‍ മന്ടിരിലും ആനന്ത നൃത്വം ചവിട്ടിയത് കൊണ്ടോ , കലക്ട്രെടു പടിക്കലും സെക്രട്ടരിയെട്ടു പടിക്കലും ധാരണയും പിക്കട്ടിങ്ങും നടത്തിയത് കൊണ്ട് എന്താണ് നേടാനായത് ?? .

 11. Asees

  സോളിഡാരിറ്റി ,എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് തന്നെ അറിയില്ല ,

 12. KCM ABDULLAH

  മലബാര്‍ ജനതയോട് കാലങ്ങളായി തുടരുന്ന സാമൂഹിക അസമത്വത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവന്ന സോളിഡാരിറ്റിയുടെ പ്രശ്നത്തോടുള്ള സമീപനത്തെ വിലയിരുത്തുകയോ മാന്യമായ രീതിയില്‍ അതിനെ പഠിക്കുകയോചെയ്യാതെ പരിപാടിയില്‍ ക്ഷണിക്കപ്പെട്ട ഒരാളുടെ പേര് പരാമര്‍ശിച്ചതിലെ കേവലസാങ്കേതിക പ്രശ്നത്തിലേക്ക് പരിപാടിയെ കെട്ടിചുരുക്കാനുള്ള ശ്രമം തികഞ്ഞ അനീതിയും മാധ്യമ സംസ്കാരത്തിന് യോജിക്കാത്തതുമായിപ്പോയെന്ന് പറയാതിരിക്കാന്‍ വയ്യ. ഇടത് വലത് കക്ഷികള്‍ വിശേഷിച്ചും മലബാര്‍ മുസ്ലിങ്ങളുടെ പിന്‍ബലത്തില്‍ ഭരണത്തില്‍ കയറിയ മുസ്ലിം ലീഗും ഇക്കണ്ടകാലമത്രയും ഒരു സമൂഹത്തിന്റെ ശ്രദ്ധേയമായ അടിസ്ഥാനാവശ്യങ്ങളെപോലും അവഗണിക്കുകയായിരുന്നു. ഇത് തിരിച്ചറിയുകയും ഈ അനീതി തുടരുന്നവരുടെ കണ്ണുതുറപ്പിക്കാന്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്യുന്ന സോളിഡാരിറ്റിയുടെ ശ്രമം ശ്ലാഖനീയമാണെന്നത് പോലെ അത് മലബാര്‍ കേന്ദ്രീകൃത രാഷ്ട്രീയ പാര്‍ട്ടികളിലും മുഖ്യധാരാ സംഘടനകളിലും അങ്കലാപ്പും വെപ്രാവളവും സൃഷ്ടിക്കുക സ്വാഭവികവും. അതിന്റെ പരിണിതികള്‍ ഇത്തരം ‘വിലയേറിയ’ ന്യൂസുകള്‍ തന്നെയാകും. (ചിലര്‍ പേമന്റ് മൊത്തമായി നേരത്തെ വാങ്ങിവെക്കും, മറ്റു ചിലര്‍ ഇഷ്യൂ ബെയ്സ്ഡ് ആയാണ് വാങ്ങിക്കുക) ഏതായാലും തെക്കന്‍ കേരളത്തിലെ രാഷ്ട്രീയ മേല്‍ക്കോയ്മക്കും മലബാറിലെ പൊതുജന പ്രക്ഷോഭങ്ങള്‍ക്കുമിടയില്‍ മലബാര്‍ ബെയ്സ്ഡ് രാഷ്ട്രീയപ്രസ്ഥാനങ്ങളും വ്യക്തികളും വെള്ളം കുടിക്കുന്ന കാഴ്ച്ചയാകും വരും ദിവസങ്ങളില്‍.

 13. Sajjad.K

  ജനാധിപത്യത്തിന്‍റെ മുകളില്‍ പഴയകാല ചൂഷണ ഫ്യൂഡല്‍ പ്രതീകങ്ങളെ പ്രതിഷ്ഠിക്കുന്ന ഒരു സവര്‍ണ നോസ്റ്റാള്‍ജിയ സംഘ പരിവാരവും അവരുടെ സ്വാധീന കേന്ദ്രങ്ങളില്‍ നിന്നും എല്ലാം കാണുന്ന ഒരു സ്ഥിരം പൊടിക്കൈ ആണ്. അത്തരം മനോഭാവങ്ങള്‍ തന്നെ മതേതരത്തത്തിനെയും മത തീവ്രവാദത്തിനെയും തീരുമാനിക്കുന്ന ഉരക്കല്ലുകള്‍ ആവുമ്പോള്‍ ആത്മനിന്ദ പേറുന്ന മുസ്ലിം കേന്ദ്രങ്ങള്‍ അവിടെ നിന്ന് “ബറക്കത്ത്‌” എടുത്ത്‌ “മുഖ്യധാര” യിലേക്ക്‌ കടക്കുന്നു.

  ഏതായാലും മലബാര്‍ അവഗണനയുടെ തീക്ഷ്ണതയും രക്ഷസീയതയും വ്യക്തമായ പഠനങ്ങളിലൂടെയും സ്ഥിതിവിവരകണക്കുകളുടെ അകമ്പടികലോടെ ശക്തമായ ജനവികാരം ആക്കി ഇളക്കി മറിച്ചുകൊണ്ടിരിക്കുന്ന സോളിഡാരിറ്റി നിര്‍വഹിക്കുന്ന ചരിത്രപരമായ ദൌത്യത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു. അതിനിടക്ക് വന്ന ഒരു സ്ഖലിതം ആയി ഈ “രാജഭക്തി”യെ കണ്ടു നമുക്ക്‌ പൊറുക്കാം…

 14. sabah

  വരിയന്‍ കുന്നതിന്റെയും ഒമര്‍ ഖാദി യുടെയും പിന്മുറക്കാര്‍ ഒരു സമരം നടതുബോള്‍ സാമൂതിരിയുടെ പിന്മുറക്കാരെ മുഖ്യാഥിതി ആക്കിയാല്‍ തെറ്റുണ്ട് എന്ന് തോന്നുന്നില്ല

 15. kiran thomas

  കിനാലൂരിലെ വില്ലനെന്ന് സോളിഡാരിറ്റി ചാപ്പ കുത്തിയ ഇളമരം കരീമിനെ ജമായത്ത് ഇസ്ലന്മി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിൻതുണച്ചത് കണ്ടില്ലെ. സോളിഡാരിറ്റി ഒക്കെ അത്രയെ ഉള്ളൂ. രാഷ്ട്രീയ പാർട്ടികളെയും യുവജന സംഘടനകളെയും ഒക്കെ പുലഭ്യം പറഞ്ഞ് സി.ആർ നീലകണ്ഠൻ സാറാ ജോസഫ് തുടങ്ങിയ ഓന്തുകളെയും ഉഅപയോഗിച്ച് ലൈം ലൈറ്റിൽ നിൽക്കുക. പിന്നെ പതിയെ ജമയാത്ത് പ്രത്യേശാസ്ത്രം പടർത്തുക ചെറിയ ചെറിയ ലക്ഷ്യം മാതം

 16. anees

  വളരെ ചീപ് റിപ്പോര്‍ട്ട് ആയിപ്പോയി. രാജാവിനെ വിളിച്ചതിനെപറ്റി അല്ലാതെ ഈ പ്രക്ഷോഭത്തിന്റെ സാധ്യത ചര്‍ച്ച ചെയ്തെങ്കില്‍ എത്ര നന്നായേനെ!!! അതെങ്ങനെ ഇഷ്ടമില്ലാത്ത ആയ ഉണ്ടാക്കിയ കറി ഒന്നും രസം ഉണ്ടാവൂലല്ലോ

 17. afthab

  സോളിടാരിട്ടി യുത്ത് മൂവ്മെന്റ് ഈ പ്രക്ശോപത്തില്‍ അധികാരികള്‍ക്കും ഇരകള്‍ക്കും സംസാരിക്കാനുള്ള അവസരം നല്‍കും, അതില്‍ മറിയാമ്മ ബെജാരാകണ്ട, മാത്രമല്ല, കൊടുത്തിരിക്കുന്നത് അവരുടെ സ്ഥാനപ്പെരാന്, ഏറെ കാലം മലബാര്‍ ഭരിച്ചവരാണ് സാമൂതിരിയും കൂട്ടരും, അപ്പൊ പിന്നെ അവര്‍ക്ക് വിഷയത്തില്‍ എന്താണ് പറയാനുള്ളത് എന്നും അറിയേണ്ടേ? അതല്ലേ സര്‍ഗ്ഗാത്മകത, ഇതറിയാത്ത മറിയം എങ്ങിനെ ഇതില്‍ കയറിക്കൂടി? മാത്രവുമല്ല, കാതലായ വിഷയം മലബാരിണ്ടേ പിന്നോക്കാവസ്ഥയാണ്, ഒന്നേ പറയാനുള്ളൂ,,, നിങ്ങളെ പോലെയുള്ള, പത്ര പ്രവര്‍ത്തകര്‍ നാടിനു അപമാനമാണ്… വിഷയം പഠിക്കണം, എന്നിട്ട് കാര്യം പറയണം … അതല്ലേ പത്ര ധര്‍മം.. അത് മനസ്സിലാക്കാതെ, ഇരകലോടൊപ്പം നില്‍ക്കാന്‍ മരിയമിനെ പോലുള്ളവര്‍ക്ക് ആവുന്നില്ലെങ്കില്‍, തീര്‍ച്ചയായും നിങ്ങളെ പോലുള്ളവര്‍ നാളെ ചവറ്റു കോട്ടയിലേക്ക് വലിചെരിയപ്പെടും, ഒന്നേ പറയാനുള്ളൂ… വിഷയങ്ങള്‍ പഠിക്കുക, സത്യങ്ങള്‍ ജനങ്ങളെ അറിയിക്കുക…

 18. hasheesh

  ഉള്ഗടനം ചെയ്യുനത് പി കെ സ രാജാ എന്ന് മാത്രം പറഞ്ഞാല്‍ അര അറിയുന്നത് എന്റെ മരിയമു അതുകൊണ്ട അങ്ങിനെ കൊടുത്തത്. ഇപ്പൊ മനസ്സിലായോ ഗുട്ടന്‍സ്

 19. sak

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.