എഡിറ്റര്‍
എഡിറ്റര്‍
സോളിസിറ്റര്‍ ജനറല്‍ നരിമാന്‍ രാജിവെച്ചു
എഡിറ്റര്‍
Monday 4th February 2013 1:09pm

ന്യൂദല്‍ഹി: ഇന്ത്യയുടെ സോളിസിറ്റര്‍ ജനറല്‍ ആര്‍.എഫ് നരിമാന്‍ തല്‍സ്ഥാനത്തു നിന്നും രാജിവെച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്.

നിയമമന്ത്രാലയവുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് അറിയുന്നത്. രാജിയുടെ കാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

2011 ജൂലൈയില്‍ ഗോപാല്‍ സുബ്രഹ്മണ്യം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് രോഹിന്‍ടണ്‍ നരിമാന്‍ സോളിസിറ്റര്‍ ജനറലായി നിയമിതനായത്. അന്നത്തെ നിയമമന്ത്രിയായ സല്‍മാന്‍ ഖുര്‍ഷിദ് ആണ് നരിമാന്റെ പേര് നിര്‍ദേശിച്ചത്. പ്രമുഖ നിയമവിദഗ്ധന്‍ ഫലി എസ് നരിമാന്റെ മകനാണ്.

സുപ്രീംകോടതിയില്‍ 2ജി സ്‌പെക്ട്രം കേസില്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി കപില്‍ സിബല്‍ തനിക്കുവേണ്ടി വാദിക്കാന്‍ നരിമാനെയാണ് നിയോഗിച്ചത്.

തന്നെ മറികടന്ന് നരിമാനെ നിയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് ഗോപാല്‍ സുബ്രഹ്മണ്യം അന്ന് രാജിവച്ചത്. നരിമാന്‍ സമര്‍ഥമായി വാദിക്കുകയും കപില്‍ സിബലിനെതിരായ ഹരജി പ്രവേശന ഘട്ടത്തില്‍ തന്നെ സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു.

Advertisement