ദില്ലി : അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് നിന്നും മുകുള്‍ രോഹ്ത്തഗി രാജി വെച്ചതിന് പിന്നാലെ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ രാജിവെച്ചു. കേന്ദ്ര നിയമമന്ത്രാലയത്തിനാണ് രാജി സമര്‍പ്പിച്ചത്.

Subscribe Us:

വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.വളരെ തിരക്കേറിയതും വലിയ ഉത്തരവാദിത്വമുള്ള ജോലിയുമാണ് സോളിസിറ്റര്‍ ജനറലിന്റേത്. ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

2014 ലാണ് മുതിര്‍ന്ന അഭിഭാഷകനായ രഞ്ജിത്ത് കുമാറിനെ നരേന്ദ്രമോദി സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചത്.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് സോളിസിറ്റര്‍ ജനറലായിരുന്ന മോഹന്‍ പരാശരന്‍ സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പകരമായാണ് രഞ്ജിത്ത് കുമാറിനെ നിയമിച്ചത്.


Also Read നിശബ്ദരായിരിക്കാന്‍ ആര്‍ക്കാണ് അവകാശം; കാമ്പസുകളില്‍ രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് പി.രാജീവ്


ഭരണഘടനാ വിദഗ്ദ്ധനായ രഞ്ജിത് കുമാര്‍ നേരത്തെ ഗുജറാത്ത് സര്‍ക്കാരിന്റെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിരുന്നു. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് അടക്കമുള്ളവയില്‍ ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി അദ്ദേഹം ഹാജരായിരുന്നു. നിരവധി കേസുകളില്‍ അമിക്കസ് ക്യൂറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അറ്റോര്‍ണി ജനറലായിരുന്ന മുകുള്‍ രോഹ്ത്തഗി കഴിഞ്ഞ ജൂണില്‍ രാജിവെച്ചതിന് പിന്നാലെ രഞ്ജിത്ത് കുമാറും രാജിവെയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും അദ്ദേഹം പദവിയില്‍ തുടരുകയായിരുന്നു.