എഡിറ്റര്‍
എഡിറ്റര്‍
‘ചതി പറ്റിപ്പോയി, ഇനി എനിക്കെന്തും സംഭവിക്കാം; ദുരൂഹസാഹചര്യത്തില്‍ മരിച്ച സൈനികന്‍ റോയിയുടെ അവസാന വാക്കുകള്‍
എഡിറ്റര്‍
Friday 3rd March 2017 10:18am

കൊട്ടാരക്കര: ‘ചതി പറ്റിപ്പോയി, ഇനി എനിക്കെന്തും സംഭവിക്കാം.’ നാസിക്കില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സൈനികന്‍ റോയിയുടെ അവസാന വാക്കുകളായിരുന്നു ഇത്.

കഴിഞ്ഞ മാസം 24 ാം തിയതിയാണ് റോയ് തന്റെ ഭാര്യയെ ഫോണില്‍ വിളിച്ചത്. തനിക്ക് ചതി പറ്റിപ്പോയെന്നും ഇനി എന്തും സംഭവിക്കാമെന്നും പറഞ്ഞു തീരുന്നതിന് മുന്‍പേ ഫോട്ടോ കട്ടായി- റോയിയുടെ ഭാര്യ ഫെനി പറയുന്നു

മേലധികാരികള്‍ക്കെതിരെ സ്വകാര്യചാനലില്‍ പ്രസ്താവന നടത്തിയ മലയാളി സൈനികനായ റോയി മരിച്ചതായി ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്.

കേണല്‍ അനിലിന്റെ ഡ്രൈവറായിരുന്ന റോയിയെ കഴിഞ്ഞ അവധിക്കുശേഷം തിരികെ എത്തിയപ്പോള്‍ പ്രത്യേക ജോലിക്കായി 300 കിലോമീറ്റര്‍ അകലെയുള്ള ദേവലാലി യൂനിറ്റിലേക്ക് അയച്ചിരുന്നു.

അവിടെ കേണലിന്റെ വീട്ടുജോലികള്‍ ഉള്‍പ്പടെ തനിക്ക് ചെയ്യേണ്ടി വരുന്നുവെന്നാണ് റോയി മാത്യു സ്വകാര്യ ചാനല്‍ പ്രവര്‍ത്തകരുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ വ്യക്തമാക്കിയത്. വീഡിയോയോ മറ്റ് റെക്കോഡിങ് സാമഗ്രികളോ ഇല്ലെന്ന് തോന്നിയതിനാലാണ് കാര്യങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ രഹസ്യക്യാമറയില്‍ പകര്‍ത്തിയ വിവരങ്ങള്‍ ചാനലില്‍ കാണിച്ചു.


Dont Miss പിണറായിയുടെ തലയ്ക്ക് ഒരു കോടി; പ്രസ്താവയില്‍ ഉറച്ചുനില്‍ക്കുന്നതായി ചന്ദ്രാവത്ത്; ആര്‍.എസ്.എസ് നയമല്ലെന്ന് ദേശീയ കമ്മിറ്റി 


ഒപ്പമുള്ള സുഹൃത്തുക്കളും മേലധികാരികള്‍ക്കെതെരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ഇത് ക്വിന്റ് വെബ്‌പോര്‍ട്ടല്‍ ചാനലില്‍ വന്നതോടെയാണ് വലിയ അപകടമാണ് തനിക്ക് പറ്റിയതെന്ന് റോയി മാത്യുവിന് മനസ്സിലായത്.

ഉടന്‍തന്നെ എന്നെ വിളിച്ച് ഉണ്ടായ സംഭവങ്ങള്‍ പറഞ്ഞു. തന്റെ ജോലി തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ആകെ ഭയപ്പെട്ടിരിക്കുകയാണെന്നുമാണ് പറഞ്ഞത്. സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഫോണ്‍ കട്ടാവുകയും ചെയ്തു. പിന്നീട് നിരവധി തവണ തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ സ്യുച്ച് ഓഫ് ആയ നിലയിലായിരുന്നു- ഫെനി റോയ് പറയുന്നു.

ഇടയ്ക്ക് വീട്ടില്‍ നിന്ന് ക്യാമ്പില്‍ ബന്ധപ്പെട്ടപ്പോഴെല്ലാം റോയ് 25മുതല്‍ ക്യാമ്പില്‍ എത്തുന്നില്ലെന്നായിരുന്നു മറുപടി. പിന്നീടാണ് ദിവസങ്ങള്‍ക്ക് ശേഷം ക്യാമ്പില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ റോയിയുടെ മൃതദേഹം കണ്ടത്തെിയതായ വാര്‍ത്ത തങ്ങളെ തേടി എത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു.

Advertisement