ലണ്ടന്‍: ഭൂമിയുടെ നിലനില്‍പ്പ് ഭീഷണിയിലാക്കി മറ്റൊരു സുനാമി കൂടി വരുന്നു. ഇത്തവണ കടലില്‍ നിന്നല്ല, ആകാശത്തു നിന്നാണ് സുനാമി. സൂര്യനിലുണ്ടായ വന്‍ സ്‌ഫോടനം മൂലമുണ്ടായ വികിരണങ്ങള്‍ ചൊവ്വാഴ്ച്ചയോടെ ഭൂമിയെ സ്പര്‍ശിച്ച് വലിയ അപകടമൊന്നുമില്ലാതെ കടന്നുപോകുമെന്നാണ് ശാസ്ത്രഞ്ജന്‍മാര്‍ പ്രതീക്ഷിക്കുന്നത്.

പുതിയ പ്രതിഭാസം വാര്‍ത്താവിനിമയത്തിന് സഹായിക്കുന്ന ഉപഗ്രഹങ്ങളെ ബാധിച്ചേക്കുമെന്നാണ് സൂചന. ഇതിന്റെ ദുഷ്:ഫലങ്ങള്‍ ഏറ്റവുമധികം പ്രകടമാവുക ബ്രിട്ടനിലാകുമെന്ന് ‘നാസ’ മുന്നറിയിപ്പ നല്‍കുന്നുണ്ട്.