Categories

ധ്രുവദീപ്തിയുടെ സുന്ദരദൃശ്യങ്ങള്‍

വാഷിംഗ്ടണ്‍: സൗരമണ്ഡലത്തിലുണ്ടായ ശക്തമായ വായുപ്രവാഹത്തെത്തുടര്‍ന്നുണ്ടായ സ്‌ഫോടനം (ധ്രുവദീപ്തി) ശാസ്ത്രലോകത്തിന് മാസ്മരികമായ കാഴ്ച്ചയൊരുക്കി. ആഗസ്റ്റ് നാലിനുണ്ടായ ഈ സൗരസ്‌ഫോടനത്തെത്തുടര്‍ന്ന് വന്‍തോതില്‍ പ്ലാസ്മയും ചാര്‍ജുള്ള വാതകങ്ങളുമാണ് ഉത്സര്‍ജ്ജിച്ചത്. കോറോണല്‍ മാസ് എജക്ഷന്‍’ എന്നാണ് ശാസ്ത്രലോകം പേരിട്ടിരിക്കുന്നത്.

കാനഡയിലെ റൂപെര്‍ട്ട നദിക്ക് മുകളിലാണ് ഈ ധുവദീപ്തിയുടെ സുന്ദരദൃശ്യങ്ങള്‍ വ്യക്തമായി കാണാന്‍ സാധിച്ചത്. സൂര്യനില്‍നിന്നുമുള്ള ചാര്‍ജ് ചെയ്ത കണങ്ങള്‍ ഭൂമിക്ക് മുകളിലെത്തുമ്പോഴാണ് ഈ ധുവദീപ്തി ഉണ്ടാകാറുള്ളത്. ശക്തമായ ഈ സ്‌ഫോടനം ആകാശത്ത് പലവര്‍ണങ്ങളിലുള്ള ദൃശ്യങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ ഇത്തരം സുന്ദരദൃശ്യങ്ങള്‍ ശക്തമായ ആകാശക്യാമറകളിലൂടെ മാത്രമേ അതിന്റെ മുഴുവന്‍ സൗന്ദര്യത്തോടെയും ആസ്വദിക്കാന്‍ കഴിയൂ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.