Categories

സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചവര്‍ക്ക് സസ്‌പെന്‍ഷന്‍

facebook-arrest-in-kerala

തിരുവനന്തപുരം: ##സോളാര്‍ തട്ടിപ്പില്‍ ഫേസ്ബുക്കിലൂടെ അഭിപ്രായം രേഖപ്പെടുത്തുകയും ഷെയര്‍ ചെയ്യുകയും ചെയ്തതിന്റെ പേരില്‍ സര്‍ക്കാര്‍ക്ക് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്തതിനും ഷേര്‍ ചെയ്തതിനുമാണ് സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ സസ്‌പെന്‍ഷനിലായത്.
Ads By Google

പോസ്റ്റിട്ടതിന്റെ പേരില്‍ പൊതു ഭരണവകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍ പ്രേമാനന്ദ് തെക്കേക്കര, നിയമവകുപ്പിലെ ലീഗല്‍ അസിസ്റ്റന്റ് ചന്ദ്ര പ്രസാദ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. രാഷ്ട്രീയ വൈരാഗ്യത്തിന്റ പേരിലാണ് തങ്ങളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്ന് പ്രേമാനന്ദ് വ്യക്തമാക്കി. സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം പ്രേമാനന്ദിന്റെ ##ഫേസ്ബുക്കില്‍ ഫഎബ്രുവരി നാലാം തിയതിക്ക് ശേഷമുള്ള മുഴുവന്‍ പോസ്റ്റുകളും നീക്കംചെയ്തിട്ടുണ്ട്.

പൊതുഭരണ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ജീവനക്കാരെ സസ്‌പെന്റ് ചെയ്തത്. സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുധമായി അഭിപ്രായം രേഖപ്പെടുത്തിയെന്നാണ് പറയുന്നത്. ജീവനക്കാര്‍ ഫേസ്ബുക്കിലൂടെ സര്‍ക്കാരിന്റെ നല്ല പേരിനും അന്തസ്സിനും വിരുധമായ പോസ്റ്റാണ് ഫേസ്ബുക്കിലിട്ടതെന്നാണ് അന്വേഷണറിപ്പോര്‍ട്ട്.

സര്‍ക്കാരിനെതിരെയും മന്ത്രിമാര്‍ക്കെതിരെയും അപകീര്‍ത്തി വരുത്തുന്ന തരത്തിലുള്ള ചിത്രങ്ങളും കാര്‍ട്ടൂണുകളും ഉള്‍പ്പെടെ സന്ദേശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതും കൈമാറുന്നതും സര്‍വീസ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. ചട്ടവിരുധമായ പോസ്റ്റാണ് ജീവനക്കാര്‍ ഫേസ്ബുക്കിലൂടെ ഷേര്‍ ചെയ്തത്. അതുകൊണ്ടാണ് സസ്‌പെന്‍ഷനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പോസ്റ്റ് ഷെയര്‍ ചെയ്ത സെക്രട്ടറിയേറ്റ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. സെക്രട്ടറിയേറ്റില്‍ പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റന്‍ഡന്റ് പ്രേമാനന്ദ് തെക്കേക്കരയെയാണ് സസ്‌പെന്റ് ചെയ്തത്. അതേസമയം തന്നെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പുറത്താക്കിയതാണെന്ന് പ്രേമാനന്ദ് പറഞ്ഞു. താന്‍ സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.



തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ